|    Mar 27 Mon, 2017 10:04 pm
FLASH NEWS

ദേശീയ റോളര്‍ സ്‌കേറ്റിങ് ചാംപ്യന്‍ ഷിപ്പ്: സ്വര്‍ണ്ണവും വെള്ളിയും ഉള്‍പ്പെടെ കേരളത്തിനു ആറ് മെഡല്‍

Published : 17th April 2016 | Posted By: SMR

കൊല്ലം: മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന അമ്പത്തി മൂന്നാമത് ദേശീയ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ റോളര്‍ സ്‌കേറ്റിങ് ചാംപ്യന്‍ ഷിപ്പില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ ആറു മെഡലുകള്‍ കേരളം കരസ്ഥമാക്കി. 12നും 16നുമിടയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഇന്‍ലൈന്‍ ഫ്രീ സ്‌കേറ്റിങില്‍ അഭിജിത് അമല്‍ രാജ്(പത്തനംതിട്ട) സ്വര്‍ണ്ണവും ഫ്രീ സ്‌കേറ്റിങില്‍ വെള്ളിയും കരസ്ഥമാക്കി. സീനിയര്‍ വിഭാഗം 16നു മുകളില്‍ സോളോ ഡാന്‍സില്‍ ഗായത്രി സുകു (പത്തനംതിട്ട) സീനിയര്‍ കപ്പിള്‍ പെയര്‍ ഡാന്‍സില്‍ പി എം മിലിന്ദ് വിനായക്(പത്തനംതിട്ട), ഗായത്രി സുകു 16 ന് മുകളില്‍ പെണ്‍കുട്ടികളുടെ റിങ്ക് മൂന്ന് സ്പീഡ് സ്‌കേറ്റിങില്‍ നൗറിന്‍ എസ് റഹിം(തിരുവനന്തപുരം), സബ് ജൂനിയര്‍ ഫ്രീ സ്‌റ്റൈല്‍ സ്പീഡ് സ്ലാലത്തില്‍ ഹരിഹരന്‍ (പത്തനംതിട്ട) എന്നിവര്‍ വെങ്കല മെഡല്‍ നേടി. മൊത്തം 97 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തതായി കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പ്രേം അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day