|    Dec 12 Wed, 2018 9:03 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ദേശീയ റേസിങ് ചാംപ്യന്‍ഷിപ്: കാര്‍ത്തിക് തരാനിക്കും രാഗുല്‍ രംഗസ്വാമിക്കും കിരീടം

Published : 19th November 2018 | Posted By: kasim kzm

കൊച്ചി: 21ാമത് ജെകെ ടയര്‍ എഫ്എംഎസ്‌സിഐ ദേശീയ റേസിങ് ചാംപ്യന്‍ഷിപ്പില്‍ ചെന്നൈ താരങ്ങളായ കാര്‍ത്തിക് തരാനിക്കും രാഗുല്‍ രംഗസാമിക്കും കിരീടം. ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ യൂറോ ജെകെ 2018 വിഭാഗത്തിലാണ് കാര്‍ത്തിക് തരാനി കിരീടം ചൂടിയത്. മുംബൈയുടെ നയന്‍ ചാറ്റര്‍ജി രണ്ടാം സ്ഥാനവും അശ്വിന്‍ ദത്ത മൂന്നാം സ്ഥാനവും നേടി.
ആദ്യ മൂന്ന് റൗണ്ടുകളില്‍ മുന്നില്‍ നിന്ന വിഷ്ണുപ്രസാദിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എല്‍ജിബി ഫോര്‍ വിഭാഗത്തില്‍ രാഗുല്‍ രംഗസാമി ജേതാവായത്. രോഹിത് ഖന്നക്കാണ് മൂന്നാം സ്ഥാനം. ജിഗര്‍ കപ്പ് വിഭാഗത്തില്‍ ജോസഫ് മാത്യു കിരീടം നിലനിര്‍ത്തിയപ്പോള്‍ മാല്‍സോംഡംഗ്ലിയാന, സയ്യിദ് മുസമ്മില്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഏഷ്യാകപ്പ് ഓഫ് റോഡ് റേസ് വിഭാഗത്തിലും മാല്‍സോംഡംഗ്ലിയാന വിജയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss