|    Oct 21 Sat, 2017 7:02 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ദേശീയ റെക്കോഡിനെ മറികടന്ന പ്രകടനവുമായി ജിസ്‌ന മാത്യു

Published : 6th December 2015 | Posted By: SMR

കോഴിക്കോട്: സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനവുമായി ജിസ്‌ന മാത്യു കാണികളുടെ മനംകവര്‍ന്നു. പൂവമ്പായി എഎം എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലാണ് പരിശീലനം. ടിന്റു ലുക്കയ്ക്കു ശേഷം ഉഷയുടെ മറ്റൊരു കണ്ടെത്തലാണ് ജിസ്‌ന. 100, 200 മീറ്ററുകളിലും മല്‍സരിക്കുന്നുണ്ട്. 2015ല്‍ സമോവയില്‍ നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. ബീജിങില്‍ നടന്ന ഐഎഎഎഫ് ലോക ചാംപ്യന്‍ഷിപ്പില്‍ 4ഃ400 മീറ്റര്‍ റിലേയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ചൈനയില്‍ വൂഹാനില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലും ഖത്തറിലെ ദോഹയില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലും 400 മീറ്ററില്‍ വെള്ളി മെഡലുകള്‍ നേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ നാ്ണല്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ 200, 400 മീറ്ററുകളിലെ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു. ദേശീയ, ഇന്റര്‍‌സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 4ഃ400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡലും നേടിയിരുന്നു. ചെന്നൈയില്‍ നടന്ന നാഷണല്‍ സീനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലും ഇതേ പ്രകടനം ആവര്‍ത്തിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക