|    Oct 23 Mon, 2017 11:02 pm
FLASH NEWS

ദേശീയ രാഷ്ട്രീയം രാഹുല്‍ ഗാന്ധിക്ക് അനുകൂലമാവുന്നു: ഷേക്ക് പി ഹാരിസ്‌

Published : 7th October 2017 | Posted By: fsq

 

തൊടുപുഴ: നരേന്ദ്രമോദി മാജിക്കിന് അടിത്തറയിളകിയതിന്റെ സൂചനകളാണ് ദേശീയ രാഷ്ട്രീയത്തില്‍ പ്രകടമാകുന്നതെന്ന് ജനതാദള്‍ ജന. സെക്രട്ടറി ഷേക്ക് പി ഹാരിസ് ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വികാരമാണ് ഭാരതത്തിലെമ്പാടും മുഴങ്ങി കേള്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തൊടുപുഴയല്‍ യുഡിഎഫ് രാപ്പകല്‍ സമര സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാധ്യമങ്ങളെ ഭീഷണിയിലൂടെ വരുതിയിലാക്കി ബിജെപി വിരുദ്ധ വാര്‍ത്തകളെല്ലാം അപ്രത്യക്ഷമാക്കുന്ന നരേന്ദ്രമോദിക്കെതിരെ സ്വന്തം സംസ്ഥാനത്തെ ദലിത് യുവാക്കളും വ്യവസായമേഖലയും ഉയര്‍ത്തുന്ന പ്രതിഷേധം ജനവിരുദ്ധ ഭരണത്തോടുള്ള രൂക്ഷമായ ജനരോഷമായി ഇന്ത്യയിലാകെ പടരുകയാണ്.പിണറായി വിജയന്‍ സര്‍ക്കാരും മോദിയും ജനദ്രോഹത്തില്‍ മത്സരിക്കുകയാണ്. സംസ്ഥാനത്ത് ബിജെപി നേതാക്കളുടെ വര്‍ഗീയ പ്രഭാഷണങ്ങളും മെഡിക്കല്‍ കോളജ് കോഴയും നിയമനടപടിയില്ലാതെ സംരക്ഷിക്കപ്പെട്ടത് പിണറായി വിജയനും കുമ്മനം രാജശേഖരനും പത്രമാധ്യമങ്ങളെ പുറത്താക്കി പഞ്ചനക്ഷത്രഹോട്ടലില്‍ നടത്തിയ രഹസ്യചര്‍ച്ചയുടെ കരാര്‍ പ്രകാരമാണെന്ന് അദ്ദേഹം ആരോപിച്ചു. എസ് അശോകന്‍ അധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കന്‍, ജോണി നെല്ലൂര്‍, റ്റി എം. സലിം, ഇബ്രാഹിംകുട്ടി കല്ലാര്‍, ഇ എം ആഗസ്തി, കെ എം എ ഷുക്കൂര്‍, എന്നിവര്‍ പ്രസംഗിച്ചു.ി മാത്യു, കെ സുരേഷ് ബാബു, മാര്‍ട്ടിന്‍ മാണി, കെ ശിവദാസ്, പി ജി പ്രസന്ന കുമാര്‍, എ പി ഉസ്മാന്‍, ഇന്ദു സുധാകരന്‍, ബിജോ മാണി, എം ഡി അര്‍ജുനന്‍, സെബാസ്റ്റ്യന്‍ വിളക്കുന്നേല്‍, ജാഫര്‍ഖാന്‍ മുഹമ്മദ്

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക