|    Oct 24 Tue, 2017 9:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേശീയ മുന്നണിക്ക് രൂപംനല്‍കും: ദലിത്- ആദിവാസി പൗരാവകാശ സമിതി

Published : 5th August 2016 | Posted By: SMR

കൊച്ചി: ദലിത് -ആദിവാസികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനായി ദേശീയ മുന്നണിക്കു രൂപംനല്‍കുമെന്ന് ദലിത്- ആദിവാസി പൗരാവകാശ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമിതിയുടെ നയപ്രഖ്യാപന പരിപാടി ചര്‍ച്ചചെയ്യാന്‍ നാളെ രാവിലെ 10ന് എറണാകുളം അധ്യാപക ഭവനില്‍ സംസ്ഥാന നേതൃക്യാംപ് സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. കേരളത്തിലെ ദലിത് പ്രശ്‌നങ്ങള്‍ ദേശീയതലത്തില്‍ എത്തിക്കാന്‍ സമിതി മുന്‍കൈയെടുക്കും. പുറമ്പോക്കില്‍നിന്നു പൊതു ഇടത്തിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ഭൂമി, പാര്‍പ്പിടം, അന്തസ്സായി ജീവിക്കാനുള്ള ഉപജീവനോപാധി എന്നീ ആവശ്യങ്ങള്‍ക്കായുള്ള കാംപെയിന് സമിതി നേതൃത്വം നല്‍കും. ഈ മാസം 20ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ വീട്ടുപടിക്കല്‍ നിന്നു 10 മണിക്ക് പദയാത്രയാത്ര നടത്തി മൂന്നു മണിക്ക് പെരുമ്പാവൂര്‍ ടൗണില്‍ പ്രക്ഷോഭ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. ഗുജറാത്തിന്റെ മണ്ണ് ദലിത് അതിക്രമങ്ങളുടെ പുത്തന്‍ പരീക്ഷണശാലയാക്കുകയാണ്. മനുവാദവും ജാതിഭ്രാന്തും ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതിനൊപ്പം ദേശവിരുദ്ധമായ ഗോസംരക്ഷണ സേനയെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും പൗരാവകാശ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സമിതി രക്ഷാധികാരി അഡ്വ. കെ കെ നാരായണന്‍, ജനറല്‍ കണ്‍വീനര്‍ എം ഗീതാനന്ദന്‍, എം എന്‍ ഗിരി പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക