|    Oct 16 Tue, 2018 11:19 am
FLASH NEWS

ദേശീയ മാസ്‌റ്റേഴ്‌സ് നീന്തല്‍ : അരീക്കോടിന് സ്വര്‍ണത്തിളക്കം’

Published : 7th November 2017 | Posted By: fsq

 

കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: മഹാരാഷ്ട്രയിലെ നന്ദേഡില്‍ ആരംഭിച്ച നാലാമത് ദേശീയ മാസ്‌റ്റേഴ്‌സ് നീന്തല്‍ മല്‍സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച മലപ്പുറം അരീക്കോട്ടിലെ താരങ്ങള്‍ക്ക് സ്വര്‍ണ നേട്ടം. മഹാരാഷ്ട്രയുടെ കുത്തക തകര്‍ത്ത് മുന്നേറിയ മല്‍സരത്തിലാണ് ഇവര്‍ മികച്ച നേട്ടം കരസ്ഥമാക്കിയത്. റിലേ മല്‍സരത്തില്‍ ഉള്‍പെടെ അരീക്കോട് പത്തനാപുരം സ്വദേശി കെ സി റഹിംനാല് സ്വര്‍ണവും രണ്ട് വെള്ളിയും അരീക്കോട് താഴത്തങ്ങാടി ജംഷീദ് നടുതൊടി അഞ്ച് സ്വര്‍ണം, നസീബ് കെ ജി അരീക്കോട് രണ്ട് സ്വര്‍ണ്ണം, രണ്ട് വെള്ളി, ഇരുമ്പുഴി സ്വദേശി നിലൂഫര്‍ മൂന്ന് സ്വര്‍ണം ഒരു വെങ്കലം എന്നിവ വീതം കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനതാരങ്ങളായി. അരീക്കോട് പത്തനാപുരത്തുള്ള കെ സി റഹിമാണ് പരിശീലകന്‍. ജേതാക്കള്‍ക്ക് നാട്ടുകാര്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഗോള്‍ഡന്‍ ഫാല്‍ക്കന്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സില്‍ സെക്കന്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ കെ സി റഹിമിന്റെ വിദ്യാര്‍ഥികളാണ് ജംഷിദ് ഉള്‍പ്പെടെയുള്ളവര്‍. കരാത്തെ പരിശീലനത്തോടൊപ്പം നീന്തലിലും പരിശീലനം നല്‍കി വളര്‍ത്തിയെടുത്തവരെ ദേശീയ മല്‍സരത്തില്‍ പങ്കെടുപ്പിച്ച് നേട്ടം കൊയ്യാനായതില്‍ അഭിമാനമുണ്ടെന്ന് കെ സി റഹിം പറഞ്ഞു. ഇദ്ദേഹം പരിശീലിപ്പിച്ച തെരട്ടമ്മല്‍ ഷഫീഖ്, ബാംഗ്ലൂരിലെ സ്വിമ്മിങ് ക്ലബില്‍ പരിശീലകനായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ തൃശൂര്‍ സ്വിമ്മിങ് ക്ലബില്‍ പരിശീലകനാണ്. മലപ്പുറം ജില്ലയില്‍നിന്ന് മികച്ച നീന്തല്‍ താരങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കാനുള്ള ശ്രമത്തിലാണ് കെ സി റഹിം. പത്തനാപുരം തെരട്ടമ്മല്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുടെ പിന്തുണയാണ് ഏറെ പ്രചോദനം. ജില്ലയില്‍ താല്‍പര്യമുള്ള സ്‌കൂളുകളില്‍ കുട്ടികള്‍ തയ്യാറായാല്‍ മികച്ച പരിശീലനം നല്‍കി മല്‍സര രംഗത്ത് എത്തിക്കുമെന്ന് കെ സി റഹിം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss