|    Oct 24 Tue, 2017 2:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇരു സംസ്ഥാനങ്ങളോടും റിപോര്‍ട്ട് തേടി

Published : 25th June 2016 | Posted By: sdq

ന്യൂഡല്‍ഹി: ദലിത് നഴ്‌സിങ് വിദ്യാര്‍ഥിനി ഗുല്‍ബര്‍ഗയിലെ അല്‍ ഖമര്‍ നഴ്‌സിങ് കോളജില്‍ ക്രൂരമായി റാഗിങിനിരയാവുകയും ഹാര്‍പിക് കുടിപ്പിക്കുകയും ചെയ്ത കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കര്‍ണാടക സര്‍ക്കാരിനോടും കേരള പോലിസിനോടും റിപോര്‍ട്ട് തേടി. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഗുല്‍ബര്‍ഗ പോലിസും കോളജ് അധികൃതരും ശ്രമിച്ചുവെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി.
സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് നാലാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പിക്കാനാണ് കമ്മീഷന്‍ കര്‍ണാടക ചീഫ് സെക്രട്ടറി, കര്‍ണാടക ഡിജിപി, കോഴിക്കോട് ജില്ലാ കലക്ടര്‍, കോഴിക്കോട് പോലിസ് സൂപ്രണ്ട് എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍. രാഘവന്‍ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കലാലയങ്ങളിലെ റാഗിങ് നിരോധിച്ചതാണ്. റാഗിങ് നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക