|    Feb 24 Sat, 2018 9:59 am
FLASH NEWS

ദേശീയ ഭരണകൂടം അടുക്കളയിലേക്ക് കടന്നു കയറി: ബെന്നി ബെഹന്നാന്‍

Published : 7th August 2017 | Posted By: fsq

 

മാള: വസ്ത്രം, ഭാഷ, രാഷ്ട്രീയം, ദേശീയ ബോധം, സംസ്‌കാരം എന്നിവയില്‍ മതവികാരം കലര്‍ത്തി വര്‍ഗ്ഗീയവല്‍ക്കരിച്ചുവെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ബെന്നി ബെഹനാന്‍ (മുന്‍ എം എല്‍ എ). പൊയ്യ മണ്ഡലം 123,124 ബൂത്തുകളുടെ സംയുക്ത കുടുംബ സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കേരളം പനിച്ച് വിറച്ച് നില്‍ക്കുമ്പോഴും മരിച്ചു വീഴുമ്പോഴും പാവപ്പെട്ട രോഗികള്‍ക്ക് അത്താണിയായ ആശുപത്രികളില്‍ മരുന്നുകളില്ല. ഉത്തരവാദിത്വമുണ്ടെങ്കില്‍ ആര്‍ജ്ജവത്തോടെ ആശുപത്രികളില്‍ മരുന്നാണ് ആദ്യം എത്തിക്കേണ്ടിയിരുന്നത്. അല്ലാതെ കോഴിക്ക് എണ്‍പത്തി ഏഴ് രൂപയാക്കി നാണം കെടുകയല്ല വേണ്ടത് എന്നും അദ്ധേഹം പറഞ്ഞു. മാഞ്ഞൂരാന്‍ പാപ്പച്ചന്റെ വസതിയില്‍ കൂടിയ സംഗമത്തില്‍ തോമാസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. ഇന്ദിര പ്രിയദര്‍ശിനി ഓര്‍മ്മ മരം നട്ടതിനു ശേഷം ഉല്‍ഘാടനം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഷാള്‍ അണിയിച്ച് ആദരിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികളെ മൊമന്റോ നല്‍കി  സ്വീകരിച്ചു. കുടുംബ സംഗമത്തില്‍ ഡി.സി.സി.വൈസ് പ്രസിഡണ്ട് ജോസഫ് ടാജറ്റ്, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ടി.എം.നാസ്സര്‍, എ.എ.അഷറഫ്അഡ്വ: വി.എം.മൊഹിയുദ്ദീന്‍, എറണാകുളം ഡി സി സി സെക്രട്ടറി എം.ടി ജയന്‍ ,യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്റ് നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ: സുധീര്‍  മാള ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി.ഡി.ജോസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, ജില്ലാ പഞ്ചായത്ത് മെമ്പര്‍  നിര്‍മ്മല്‍ സി പാത്താടന്‍, ശുഭ സജീവന്‍, ടി.കെ. കുട്ടന്‍, പി.എസ് അഭിലാഷ്, വക്കച്ചന്‍ അമ്പൂക്കന്‍, പി.യു.ശിവാനന്ദന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss