|    Jan 23 Mon, 2017 8:28 pm
FLASH NEWS

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം; നവംബറില്‍ കേന്ദ്ര ആനുകൂല്യം ലഭിക്കും: മന്ത്രി തിലോത്തമന്‍

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം രാജ്യത്ത് ഒട്ടാകെ നടപ്പാക്കുന്നതിന്റെ ഭാഗമായി നവംബര്‍ മുതല്‍ കേരളത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. കേന്ദ്രം നിര്‍ദേശിച്ച  മുന്‍കരുതല്‍ നടപടികള്‍ നവംബറില്‍ നിയമം നടപ്പാക്കിയ ശേഷം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നു കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് ഭക്ഷ്യധാന്യങ്ങളുടെ ഇടക്കാല അലോട്ട്‌മെന്റ് ഓണത്തിന് മുമ്പ് കേന്ദ്രം നിര്‍ത്തലാക്കിയിരുന്നു.  എപിഎല്‍ സബ്‌സിഡി എടുത്തു കളയുമെന്നും അറിയിച്ചിരുന്നു.  റേഷന്‍ ഉപഭോക്താക്കളുടെ മുന്‍ഗണനാ പട്ടിക കുറ്റമറ്റതായി തയ്യാറാക്കാന്‍ 2017 മാര്‍ച്ച് വരെ കേരളം സമയം ആവശ്യപ്പെട്ടു.  ഇതിന് കാത്തു നില്‍ക്കേണ്ടതില്ല എന്നാണ് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്.  പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ഇതോടെ നവംബര്‍ മുതല്‍ ലഭ്യമാവും.
സംസ്ഥാന ഫുഡ് കമ്മീഷന്റെ ചുമതല സംസ്ഥാന കണ്‍സ്യൂമര്‍ ഗ്രീവന്‍സ് റിഡ്രസല്‍ കമ്മീഷനു നല്‍കാനും ജില്ലാ ഗ്രിവന്‍സ് റിഡ്രസല്‍ ഉദ്യോഗസ്ഥരായി എല്ലാ ജില്ലകളിലും എഡിഎമ്മിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു.  ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ഗുണഭോക്തൃ പട്ടിക ഓണ്‍ലൈനായി ലഭ്യമാക്കിയിട്ടുണ്ട്.   മറ്റൊരു പ്രധാന ഘടകമായ വാതില്‍പ്പടി വിതരണത്തിന് സിവില്‍ സപ്ലൈസ് കോര്‍പറേഷനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.  പരാതി പരിഹാര സംവിധാനത്തിന് പരാതി പരിഹാര മോഡ്യൂള്‍ വകുപ്പ് സ്വന്തമായി വികസിപ്പിക്കുകയും പരീക്ഷണാര്‍ഥം കേരള സംസ്ഥാന ഐടി മിഷന്‍ കോള്‍ സെന്റര്‍ മുഖേന തിരുവനന്തപുരം താലൂക്കില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു.    ഓണ്‍ലൈന്‍ അലോക്കേഷന് വേണ്ടി എന്‍ഐസി സോഫ്റ്റ് വെയര്‍ മോഡ്യൂള്‍ വികസിപ്പിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അഡീഷനല്‍ റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ ഐഎഎസ്, ഭക്ഷ്യ, സിവില്‍ സപ്ലൈസ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി ഐഎഎസ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ വി കെ ബാലകൃഷ്ണന്‍ ഐഎഎസ് എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക