|    Aug 20 Sun, 2017 1:36 pm
FLASH NEWS

ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതി: വീട്കയറി പരിശോധനയില്‍ 52 അനര്‍ഹരെ കെണ്ടത്തി

Published : 4th August 2017 | Posted By: fsq

 

ആലത്തൂര്‍: ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതി മുന്‍ഗണന പട്ടികയില്‍ അനര്‍ഹമായി കടന്നുകൂടിയവരെ കണ്ടെത്താന്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ വീടുകയറി പരിശോധന നടത്തി. ഇതുവരെ പരിശോധനയില്‍ താലൂക്കില്‍ 52 അനര്‍ഹരെ കണ്ടെത്തി. കഴിഞ്ഞ ദിവസം വടക്കഞ്ചേരി, മേലാര്‍കോട് ഗ്രാമപ്പഞ്ചായത്തുകളിലെ എണ്‍പതോളം  വീടുകള്‍ പരിശോധിച്ചതില്‍ വടക്കഞ്ചേരിയില്‍ 15 ഉം മേലാര്‍കോട് 12 ഉം കാര്‍ഡുകള്‍ അനര്‍ഹമാണെന്ന് കണ്ടെത്തി. നേരത്തേ ആലത്തൂര്‍, കുത്തനൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെ അമ്പതോളം വീടുകള്‍ പരിശോധിച്ചതില്‍ 25 പേരുടെ കാര്‍ഡുകള്‍ അനര്‍ഹമാണെന്ന് കണ്ടെത്തിയിരുന്നു. രണ്ടുനില വീടും കാറും ഉള്ളവര്‍ വരെ ഇതില്‍ ഉള്‍പ്പെടും. ഇവരുടെ കാര്‍ഡുകള്‍ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റി സീല്‍ ചെയ്തു. ജില്ല സപ്ലൈ ഓഫിസര്‍ക്ക് റിപോര്‍ട്ട് ചെയ്ത് ഇവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും.ടിഎസ്ഒ സിജി പ്രസന്നകുമാര്‍,റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ജയന്‍,യൂസഫ് പനങ്ങാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന ഇനിയും തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക