|    Feb 25 Sat, 2017 1:05 pm
FLASH NEWS

ദേശീയ ഭക്ഷ്യഭദ്രതാനിയമം നവംബര്‍ ഒന്ന് മുതല്‍: മന്ത്രി

Published : 24th October 2016 | Posted By: SMR

ആലപ്പുഴ: നവംബര്‍ ഒന്നു മുതല്‍ ദേശീയ ഭക്ഷ്യ ഭദ്രതാനിയമം കേരളത്തില്‍ നടപ്പാക്കുമെന്ന് ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി റേഷന്‍കാര്‍ഡ് വിതരണം ഫെബ്രുവരി ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 15ന് മുമ്പ് പൂര്‍ത്തിയാക്കും. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതോടെ എപിഎല്‍, ബിപിഎല്‍ പട്ടിക ഇല്ലാതാവും. ഇതിന് മുന്നോടിയായുള്ള കരട് മുന്‍ഗണനാ പട്ടിക കഴിഞ്ഞ 20ന് പൊതുവിതരണ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച പരാതികള്‍ ഈ മാസം 30ന് മുമ്പായി ബന്ധപ്പെട്ട ഓഫിസുകളില്‍ രേഖകള്‍ സഹിതം സമര്‍പ്പിക്കാം. മുന്‍ഗണന, മുന്‍ഗണന ഇതര പട്ടികയായിരിക്കും പുതിയ മാനദണ്ഡം. ഒരു ഏക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണം ഉള്ള വീടുകളുള്ളവര്‍, നാലുചക്രവാഹനം സ്വന്തമായി ഉള്ളവര്‍, സര്‍ക്കാര്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ (പട്ടിക വര്‍ഗത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഒഴികെ), എന്നിവര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാന്‍ പാടില്ല.
കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ 1.54 കോടിയോളം ആളുകള്‍ മുന്‍ഗണനാ വിഭാഗത്തിലാണ്. ഇവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യനിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കും. കരട് പട്ടിക സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കും. അനര്‍ഹര്‍ പട്ടികയിലെ മുന്‍ഗണനാ വിഭാഗത്തില്‍ കടന്നുകൂടിയാല്‍ പട്ടിക പുനപ്പരിശോധിച്ച് ഗൗരവമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ നേരത്തേ പൂരിപ്പിച്ച് നല്‍കിയ അപേക്ഷാഫോറങ്ങളുടെ അടിസ്ഥാനത്തിലാണ് കരട്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതത് റേഷന്‍കടകള്‍, താലൂക്ക് /സപ്ലൈ/സിറ്റി റേഷനിങ് ഓഫിസുകള്‍, പഞ്ചായത്ത്/വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും വകുപ്പിന്റെ വെബ്‌സൈറ്റിലും (ംംം.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി) പട്ടിക പരിശോധിക്കാം. പട്ടികയെക്കുറിച്ചുള്ള ആക്ഷേപങ്ങളും പരാതികളും മേല്‍പറഞ്ഞ ഓഫിസുകളിലാണ് നല്‍കേണ്ടത്. റേഷനിങ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറും പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്നിവര്‍ അംഗങ്ങളുമായ വെരിഫിക്കേഷന്‍ കമ്മിറ്റി പരാതികളില്‍ ഹിയറിങ് നടത്തി നവം. 15ന് മുമ്പായി തീരുമാനമെടുക്കും. തീരുമാനം ലഭിച്ച് ഏഴു ദിവസത്തിനകം ജില്ലാകലക്ടര്‍ ചെയര്‍മാനായ അപ്പീല്‍ കമ്മിറ്റിക്ക് മുമ്പാകെ അപ്പീല്‍ നല്‍കാം. നവ. 30ന് മുമ്പായി അപ്പീല്‍ തീര്‍പ്പുകല്‍പ്പിക്കും. തുടര്‍ന്ന് ഡിസംബര്‍ 15ന് മുമ്പായി അന്തിമപട്ടിക തയ്യാറാക്കും.
2017 ജനുവരി ഒന്നിന് മുമ്പായി അന്തിമപട്ടിക ഗ്രാമസഭയില്‍ സമര്‍പ്പിക്കും. റേഷന്‍ വിതരണത്തിലെ അഴിമതി ഇല്ലാതാക്കും. ഇതിനായി റേഷന്‍ വിതരണത്തില്‍ നിന്നും ഇടത്തട്ടുകാരെ ഒഴിവാക്കും. റേഷന്‍കടകള്‍  നവീകരിക്കും. കൂടുതല്‍ അവശ്യസാധനങ്ങളും ഇനി റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. റേഷന്‍കടകള്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക