|    Nov 16 Fri, 2018 9:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേശീയ പൗരത്വ പട്ടിക: രാഷ്ട്രപതി ഇടപെടണമെന്ന് പ്രതിപക്ഷ സംഘം

Published : 10th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഒരു ഇന്ത്യക്കാരന്‍ പോലും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘം രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചു. വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നാണ് ആവശ്യം.
കോണ്‍ഗ്രസ്, ടിഎംസി, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവയടങ്ങിയ പ്രതിനിധി സംഘമാണു രാഷ്ട്രപതിയെ കണ്ടത്. രാഷ്ട്രപതിക്ക് സംഘം നിവേദനം സമര്‍പ്പിച്ചു. സര്‍ക്കാര്‍ രാജ്യത്തിന്റെ ജനാധിപത്യം-മതനിരപേക്ഷ മൂല്യങ്ങള്‍ അട്ടിമറിക്കുകയാണെന്നും പട്ടികയില്‍ നിന്ന് 40 ലക്ഷം ഇന്ത്യക്കാരെ ഒഴിവാക്കിയെന്നും നിവേദനത്തിലുണ്ട്. ആനന്ദ് ശര്‍മ (കോണ്‍ഗ്രസ്), സുദീപ് ബന്ദ്യോപാധ്യായ (ടിഎംസി), മുഹമ്മദ് സലിം (സിപിഐഎം), എച്ച് ഡി ദേവഗൗഡ (ജെഡിഎസ്), വൈ എസ് ചൗധരി (ടിഡിപി), സഞ്ജയ് സിങ് (എഎപി) തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss