|    Jan 17 Tue, 2017 8:34 pm
FLASH NEWS

ദേശീയ പാത ദുരന്തം:13 മൃതദേഹങ്ങള്‍ കണ്ടെത്തി

Published : 5th August 2016 | Posted By: mi.ptk

magnet-in

മുംബൈ: മുംബൈ-ഗോവ ദേശീയ പാതിയില്‍ സാവിത്രി നദിയ്ക്ക് കുറുകെയുള്ള പാലം തകര്‍ന്ന് കാണാതായവരില്‍ 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് അപകട സ്ഥലത്ത് നിന്ന് കിലോമീറ്ററോളം ദൂരത്ത്‌നിന്ന് നാല് സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 22 പേരുണ്ടായിരുന്ന രണ്ട് ട്രാന്‍സ്‌പോര്‍ട്ട് ബസുകളും 10 യാത്രക്കാരുള്ള ടവേരയും കാണാതായതായി സ്ഥിരീകരണമുണ്ട. കണ്ടെത്തിയ സ്ത്രീകളുട മൃതദേഹങ്ങളില്‍ രണ്ടെണ്ണം ടവേരയില്‍ സഞ്ചരിച്ചവരുടേതാണ്. സംഭവ സ്ഥലത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെ അഞ്ചാര്‍ലെ ബീച്ചിനടുത്ത് നിന്നാണ് കാണാതായ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവര്‍മാരില്‍ ഒരാളായ ശ്രീകാന്ത് കാംബ്‌ളെയുടെ മൃതദേഹം കണ്ടെടുത്തത്.ഹരിഹരേശ്വര്‍ ബീച്ച്,കെമ്പുര്‍ളി,നില്‍കമല്‍ ഹോട്ടല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. നാല് മൃതദേഹങ്ങള്‍ മുക്കുവന്മാരാണ് കണ്ടെത്തിയത്. ജയവന്ത് സഖാറാം മിര്‍ഗല്‍(40),ശേവന്തി മിര്‍ഗല്‍,സന്തോഷ് സിതറാം വാജെ(40), രഞ്ജന വാജെ, പ്രശാന്ത് മാനെ, പാണ്ഡുരംഗ് ധാഗ, ആവേര് ചൗഗുലെ, സ്‌നേഹല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
കനത്ത മഴയും നദിയിലെ കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ ദേശീയ ദുരന്തനിവാരണ സേനയുടെ ബോട്ട് മറിഞ്ഞിരുന്നു. നദിയില്‍ വീണ ജവാന്മാരെ ഹെലികോപ്ടറിലാണ് രക്ഷപ്പെടുത്തിയത്. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമെ തീരദേശ,നാവിക,വ്യോമ സേനകളും തിരച്ചില്‍ നടത്തുന്നുണ്ട്.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ കൊങ്കണ്‍ മേഖലയിലെ പാലങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പട്ടിട്ടുണ്ട്.
300 കിലോ ഭാരമുള്ള കാന്തം നദിയിലിറക്കിയാണ് കഴിഞ്ഞ ദിവസം വാഹനങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയത്. എന്നാല്‍ കാന്തം എവിടെയോ തട്ടി നിന്നെങ്കിലും എന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ബുധനാഴ്ച നടത്തിയ തിരച്ചിലില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് അപകടത്തില്‍പെട്ടവരുടെയല്ല എന്ന് അധികൃതര്‍ അറിയിച്ചു. ഈ മൃതദേഹങ്ങള്‍ക്ക് പഴക്കമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 168 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക