|    Oct 19 Fri, 2018 12:04 am
FLASH NEWS

ദേശീയ പാതയോരത്തു കരിക്കിന്‍ തൊണ്ടുകളും മാലിന്യവും തള്ളുന്നത് വ്യാപകമാകുന്നു

Published : 14th September 2017 | Posted By: fsq

 

ഒരുമനയൂര്‍: ദേശീയ പാതയോരത്തു കരിക്കിന്‍ തൊണ്ടുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാകുന്നു. പാതയോരങ്ങളില്‍  കച്ചവടം നടത്തുന്നവര്‍ ഉപേക്ഷിക്കകുന്ന കരിക്കിന്‍ തൊണ്ടുകള്‍ കൂട്ടിയിട്ട അതിനകത്തു വെള്ളം കെട്ടി നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായും കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നതായും നാട്ടുകാര്‍ പറയുന്നു. മൂന്നാംകല്ല്, ടോള്‍ പ്രദേശങ്ങളിലാണ് ഇത്തരം കരിക്കിന്‍ തൊണ്ടുകള്‍ അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്നത്. ഒപ്പം വഴിയരികില്‍ മറ്റു മാലിന്യങ്ങളും തള്ളുന്നത് പതിവായിട്ടുണ്ട്. ഇതിനിടെ വീട്ടില്‍ കത്തിക്കാനെന്ന പേരില്‍ പാതയോരത്തു താമസിക്കുന്ന ചിലര്‍ കരിക്കിന്‍ തൊണ്ടുകള്‍ പാതയോരത്തു കൂട്ടിയിട്ടിരിക്കുന്നത് മൂലം ഇഴജന്തുക്കള്‍ ഇതിനിടയില്‍ താവളമാക്കുന്നത് കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ട ഉണ്ടാക്കുന്നുണ്ട. മഴക്കാലം ആയതിനാല്‍ ഇത്തരം അലക്ഷ്യമായ രീതിയില്‍ പാതയോരങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പകര്‍ച്ചാവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയേറെയാണ്. വഴിയോര കച്ചവടക്കാര്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരേ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss