|    Nov 20 Mon, 2017 10:43 pm
FLASH NEWS
Home   >  Districts  >  Alappuzha  >  

ദേശീയ പാതയില്‍ വാഹനാപകടം: മൃതദേഹം കിട്ടിയത് 15 കിലോമീറ്റര്‍ അപ്പുറത്ത് നിന്ന്

Published : 13th September 2017 | Posted By: shins

ആലപ്പുഴ: ദേശീയപാത തോട്ടപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 2.45 ന് തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്ക് മുന്നിലാണ് അപകടം ഉണ്ടായത്. അപകടം കണ്ട കാര്‍ യാത്രക്കാരന്‍ തൊട്ടടുത്ത ഹോട്ടലില്‍ എത്തി വിവരമറിയിച്ചു. ഹോട്ടലുടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും അപകട സ്ഥലത്തുനിന്നും രക്തം തളം കെട്ടി നില്‍ക്കുന്നതും, പൊട്ടിയ ചില്ലുകളും, ഒരു പഴ്‌സും, ഐഡി കാര്‍ഡുമാണ് കിട്ടിയത്.
അമ്പലപ്പുഴ പോലീസ് ഉടന്‍ അപകടവിവരം തൊട്ടടുത്ത പോലീസ് സ്‌റ്റേഷനുകളിലേക്കറിയിച്ചു. തുടര്‍ന്ന് മൂന്ന് മണിയോടെ ആലപ്പുഴ കളര്‍ഗോഡ് ചിന്‍മയാ സ്‌കൂളിന് മുന്നില്‍ മൃതദേഹം കണ്ടതായി പോലീസിന് വിവരം ലഭിച്ചു. അപകടം നടന്ന സ്ഥലത്ത് നിന്നും 15 കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കിട്ടിയത്. അപകടസ്ഥലത്ത് നിന്നും ലഭിച്ച ഐഡി കാര്‍ഡിലുള്ളയാള്‍ തന്നെയാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. കലവൂര്‍ ഹനുമാരു വെളിയില്‍ വാസുദേവന്‍ മകന്‍ സുനില്‍ കുമാര്‍ (49) ആണ് മരിച്ചത്. മൃതദേഹം വാഹനത്തിന്റ് അടിയില്‍ കുടുക്കിയതാണെന്നാണ് കരുതുന്നത്. മരിച്ച സുനില്‍ കുമാര്‍ പമ്പിംഗ് തൊഴിലാളിയാണ്. ഭാര്യ സരസമ്മ മക്കള്‍ സുമേഷ്, സുകന്യ. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണ0 ആര0ഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക