ദേശീയ പാതയില്‍ തിരക്കുള്ള സമയത്ത് ടാറിങ് ; ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ നട്ടംതിരിഞ്ഞു
Published : 6th January 2016 | Posted By: SMR
മരട്: ധനുഷ് കോടി ദേശീയപാതയില്‍ ഇന്നലെ കുണ്ടന്നൂര്‍ ഭാഗത്തെ റോഡ് ടാറിങ് മൂലം ഗതാഗത കുരുക്കില്‍ മണിക്കൂറുകളോളം യാത്രക്കാര്‍ നട്ടംതിരിഞ്ഞു. ഇന്നലെ രാവിലെയാണ് ടാറിങ്ങ് ആരംഭിച്ചത്.
കുണ്ടന്നൂര്‍ കുടിവെള്ള സംഭരണി സ്ഥിതി ചെയ്യുന്ന ഭാഗം മുതല്‍ കുണ്ടന്നൂര്‍ ജങ്ഷന്‍വരെ മാത്രം ടാറിങ് ചെയ്യാനുണ്ടായിരുന്നുള്ളൂ. രാവിലെ ഏഴരയോടെ ആരംഭിച്ച ഗതാഗത കുരുക്ക് മരടുംഗാന്ധി സ്ക്വയറും കഴിഞ്ഞ് പേട്ട തൃപ്പൂണിത്തുറ വരെ കിലോമീറ്റുകളോളം വാഹനങ്ങളുടെ നീണ്ട നിര തന്നെയായിരുന്നു.
പേട്ട ഭാഗത്തുനിന്നും തൃപ്പൂണിത്തുറ മിനി ബൈപ്പാസ് വഴിയും തൃപ്പൂണിത്തുറ ഇരുമ്പ് പാലം വഴി ഗാന്ധി സ്ക്വയറിലൂടെയും വന്ന വാഹനങ്ങളാണ് രൂക്ഷമായ ഗതാഗത കുരുക്കില്‍ വലഞ്ഞത്. സ്കൂള്‍ വാഹനങ്ങള്‍, രോഗികളുമായി വന്ന വാഹനങ്ങള്‍, സ്വകാര്യ ബസ്സുകള്‍ ഓഫിസുകളിലേക്കു പോയവരുള്‍പ്പടെ അപ്രതീക്ഷിതമായി ഉണ്ടായ ഗതാഗത കുരുക്കില്‍ കുരുങ്ങി.
ഇതിനിടയില്‍ കുരുക്കില്‍ കിടന്ന ഒരു വാഹനത്തില്‍നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. കുണ്ടന്നൂര്‍ സിഗ്നലിലും ടാറിങ്ങ്മൂലം ഗതാഗതം താറുമാറായി. സിഗ്നല്‍ കട്ടായതോടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു.
പത്ത് മിനിറ്റോളം സിഗ്നലില്‍ നിയന്ത്രിക്കാന്‍ പോലിസുകാരന് സാധിച്ചില്ല. പേട്ട മുതല്‍ കുണ്ടന്നൂര്‍ ജലസംഭരണി വരെയുള്ള ഭാഗം രണ്ടാഴ്ച മുമ്പ് രാത്രി സമയത്തായിരുന്നു ടാറിങ് നടത്തിയത്.
കുറച്ച് ഭാഗം കൂടി ടാര്‍ ചെയ്യാന്‍ ഉണ്ടായിരുന്നതാണ് ഇന്നലെ തിരക്കുള്ള സമയത്ത് ടാര്‍ ചെയ്ത് യാത്രക്കാരെ വലച്ചത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.