|    Feb 25 Sun, 2018 3:21 am

ദേശീയ പാതയില്‍ ടാറിങ് അടര്‍ന്നു; വാഹനങ്ങള്‍ക്ക് അപകട ഭീഷണി

Published : 23rd January 2017 | Posted By: fsq

 

ചാവക്കാട്: ദേശിയ പാത 17ല്‍ ടാറിങ് അടര്‍ന്നത് മൂലം വാഹനങ്ങള്‍ക്ക് അപകട ഭീഷണി. മണത്തല, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, എടക്കഴിയൂര്‍ തെക്കെ മദ്രസ്സ, എടക്കഴിയൂര്‍ കാജ കമ്പനി, അകലാട് മേഖലകളിലാണ് ടാറിങ് അടര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനം കുഴിയില്‍ വീണ് അപകടം സംഭവിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് റോഡില്‍ അറ്റകുറ്റപണി നടത്തിയെങ്കിലും കുഴികള്‍വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ദേശിയ പാത കുഴികള്‍ കാണുമ്പോള്‍ വാഹനങ്ങള്‍ തെന്നി മാറ്റുന്നതും വാഹനങ്ങള്‍ പെട്ടന്ന് ബ്രേക്ക് ചെയ്യുന്നതുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. ഇരുചക്രവാഹനങ്ങളാണ് അധികവും അപകടത്തില്‍ പെടുന്നത്. കുഴികള്‍ രൂപപ്പെട്ട് മാസങ്ങളായിട്ടും കുഴികള്‍ നികത്താന്‍ അധികൃതര്‍ ഇതു വരെ തയ്യാറായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss