|    Oct 15 Mon, 2018 8:37 pm
FLASH NEWS

ദേശീയ പാതയിലെ പാതാളക്കുഴികള്‍ മരണക്കെണിയൊരുക്കുന്നു

Published : 14th September 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്:പാലക്കാട്-മണ്ണാര്‍ക്കാട് ദേശീയ പാതയിലെ പാതാള കുഴികള്‍ മരണക്കെണിയൊരുക്കുന്നു. കൊറ്റിയോട് ജങ്ഷനില്‍ പത്തിലേറെ വന്‍ കുഴികളാണുള്ളത്. കൊറ്റിയോട് റോഡ് തന്നെ ഇല്ലാതായ സ്ഥിതിയാണ്. കാറുകള്‍, ഓട്ടോറിക്ഷകള്‍, ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നത് നിത്യ സംഭവമാണ്. കുഴിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുകയാണ് കൊറ്റിയോട്ടുകാരുടെ കഴിഞ്ഞ ഏതാനും ആഴ്ചകളായ ജോലി. ഒരു കുഴിയില്‍ നിന്ന് കയറുന്ന വാഹനം നേരെ മറ്റൊരു കുഴിയിലേക്ക് ഇറങ്ങുകയാണ്. ചെറിയ വാഹനങ്ങളുടെ അടിഭാഗം റോഡിലുരഞ്ഞ് വാഹനങ്ങള്‍ക്ക് കേട് സംഭവിക്കുന്നതും യാത്രക്കാരുടെ നട്ടെല്ലിന് ക്ഷതം സംഭവിക്കുന്നതും പതിവാണ്. കൊറ്റിയോട് മുതല്‍ കുന്തിപ്പുഴ വരെ പലയിടത്തും റോഡു തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. രാത്രി യാത്രക്കാരാണ് കൂടുതലും കുഴിയില്‍പ്പെടുന്നത്. മഴയുണ്ടെങ്കില്‍ അപകട സാധ്യത ഇരട്ടിയാണ്. കുഴിയും റോഡും തിരിച്ചറിയാതെ കുഴിയില്‍പ്പെട്ടാണ് അപകടം. പലതവണ ക്വാറിവേസ്റ്റ് നിറച്ചെങ്കിലും കുഴികള്‍ കുഴിയായി തെന്നെ അവശേഷിക്കുന്നു. ക്വാറി വേസ്റ്റ് നാട്ടുകാര്‍ക്ക് ശല്യമവുമായി. ക്വാറിവേസ്റ്റ് ഇട്ട് കുഴി നികത്താന്‍ ഇനി അനുവദിക്കില്ലന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ഇന്ന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമരത്തിനിറങ്ങുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss