|    Feb 20 Mon, 2017 12:07 pm
FLASH NEWS

ദേശീയ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

Published : 30th November 2016 | Posted By: SMR

പൂച്ചാക്കല്‍: സംസ്ഥാനത്തെ ആദ്യ ദേശീയ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചേര്‍ത്തല പള്ളിപ്പുറത്ത് തുടങ്ങി. 67 കോടി രൂപ ചെലവ് വരുന്ന ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഭുമി നേരെയാക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. പദ്ധതിക്കായി 15 ഏക്കര്‍ സ്ഥലത്താണ് ഭുമി നിരപ്പാക്കുന്നത്. എക്‌സ്‌കവേറ്ററും ടിപ്പറും ഉപയോഗിച്ചാണ് വിസ്ത്രതമായ സ്ഥലം നേരെയാക്കുന്നത്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റ അതീനതയിലുള്ളതാണ് നിര്‍ദ്ദിഷ്ട പദ്ധതിക്കായി അനുവദിച്ച 15 ഏക്കര്‍ ഭൂമി. സ്ഥലം നേരെയാക്കിയതിന്    ശേഷമാവും കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികള്‍ തുടങ്ങുക. ഒമ്പത് കോടി രൂപയാണ് നിര്‍മാണത്തിന് മാത്രം ചെലവ് പ്രതീക്ഷിക്കുന്നത്. 2014ല്‍ ചേര്‍ത്തല പള്ളിപ്പുറത്ത് ദേശീയ ഊര്‍ജ്ജ പരിശീലന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിര്‍വഹിച്ചത്. ഒരു മാസത്തിനകം നിര്‍മാണം ആരംഭിക്കുമെന്നാണ് അന്ന് പ്രഖ്യാപനം നടന്നത്. പിന്നീട് നിര്‍മാണം നീണ്ട് പോയത് വിവാദത്തിന് ഇടയാക്കിയിരുന്നു. പദ്ധതി നടപ്പാവുന്നതോടെ രാജ്യത്തെ പത്താമത്തെ ദേശീയ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടാണ് പള്ളിപ്പുറത്ത് ഉയരുക. മറ്റ് സംസ്ഥാനങ്ങളിലെ പരിശീലന കേന്ദ്രങ്ങള്‍ നഗരങ്ങളിലാണ്. എന്നാല്‍ കേരളത്തില്‍ പദ്ധതി നടപ്പാവുന്നത് ഗ്രാമ പ്രദേശത്താണെന്ന പ്രത്യേകതയും ഉണ്ട്. മാത്രമല്ല പദ്ധതിയുടെ നടത്തിപ്പിന് മറ്റ് സംവിധാനങ്ങളും ഉണ്ടാവണം. നിരവധി തൊഴിലവസരങ്ങളുള്ള ഊര്‍ജ്ജ ബിരുദ ഡിപ്ലോമ കോഴ്‌സുകളാണ് ഊര്‍ജ്ജ പരിശീലന കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. ആധുനിക ക്ലാസ് മുറികള്‍, ലാബോറട്ടറികള്‍, വര്‍ക്ക്‌ഷോപ്പ്, അതിഥി കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, വാസ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി വരുക. കേരളത്തില്‍ നിന്ന് ചുരുക്കം ചില വിദ്യാര്‍ഥികളാണ് ഈ മേഖലയില്‍ പഠനം നടത്താറുള്ളത്. എന്നാല്‍ പദ്ധതി കേരളത്തില്‍ വരുന്നത് സംസ്ഥാനത്തിന്റ ഉന്നത വിദ്യാഭ്യാസത്തിന് ഊര്‍ജ്ജം പകരും. പോസ്റ്റ് ഡിപ്ലോമ, സിമുലര്‍ ട്രെയിനിങ്, മീഡിയം ടേം കോഴ്‌സ്, ഇന്‍ഡക്്ഷന്‍ പ്രോഗ്രം എന്നിവയാണ് സംസ്ഥാനത്തെ പരിശീലന കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. ഏകദേശം 13 കോഴ്‌സുകളിലായി പഠന സൗകര്യം ഉണ്ടാകും. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കാലത്ത് കെ സി വേണുഗോപാല്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രിയായിരിക്കെയാണ് പള്ളിപ്പുറത്ത് പദ്ധതി അനുവദിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക