|    Oct 19 Thu, 2017 10:12 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ദേശീയ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് ആലപ്പുഴയില്‍

Published : 10th August 2017 | Posted By: fsq

 

ആലപ്പുഴ: 42ാമത് ദേശീയ പുരുഷ- വനിതാ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് ഈ മാസം 14 മുത+ല്‍ 19 വരെ ആലപ്പുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. കേരളാ സ്റ്റേറ്റ് പവര്‍ലിഫ്റ്റിങ് അസോസിയേഷന്റെയും ആലപ്പുഴ ജില്ലാ പവര്‍ലിഫ്റ്റിങ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 25 സംസ്ഥാനങ്ങളെ കൂടാതെ റെയില്‍വേ, ഓര്‍ഡ്‌നന്‍സ് ഫാക്ടറി, ബിഎസ്എന്‍എല്‍ ഇന്ത്യാ പോസ്റ്റ,് മുതലായ സ്‌പോര്‍ട്‌സ് ബോര്‍ഡുകളില്‍ നിന്നുമായി ദേശീയ, അന്തര്‍ദേശീയ താരങ്ങളടക്കം 700ല്‍പരം കായികതാരങ്ങളും 200ല്‍പരം ഒഫീഷ്യല്‍സും പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ചെക്ക്- റിപബ്ലിക്കില്‍ നടക്കുന്ന ലോക പവര്‍ലിഫ്റ്റിങ് മല്‍സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനെ ഈ മല്‍സരത്തില്‍ നിന്നും തിരഞ്ഞെടുക്കും. ഇതോടൊപ്പം തന്നെ സൗത്ത് ഇന്ത്യ സബ് ജൂനിയര്‍, സീനിയര്‍ പവര്‍ലിഫ്റ്റിങ് മല്‍സരങ്ങളും നടക്കും. ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ പരിശോധനയും മല്‍സരത്തിലുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ജി വേണുഗോപാല്‍, വര്‍ക്കിങ് ചെയര്‍മാന്‍ തോമസ് ജോസഫ്, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ ടി മാത്യു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മനോജ്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ആനന്ദബാബു, ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറി ശ്രീകുമാരക്കുറുപ്പ്, കണ്‍വീനര്‍ വി ജി വിഷ്ണു, കണ്‍വീനര്‍ അഡ്വ. കുര്യന്‍ ജയിംസ്, ജോയിന്റ് ഡയറക്ടര്‍ വേണു ജി നായര്‍, ജോയിന്റ് ഡയറക്ടര്‍ അജിത് എസ് നായര്‍, ഖജാഞ്ചി പി എസ് ബാബു, ദേവനാരായണന്‍, ഡയറക്ടര്‍ പി ജെ ജോസഫ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക