|    Apr 23 Sun, 2017 1:27 pm
FLASH NEWS

ദേശീയ പതാക ദേഹത്ത് പൂശി; സചിന്റെ ആരാധകനെ സ്റ്റേഡിയത്തില്‍ വിലക്കി

Published : 29th November 2016 | Posted By: SMR

മൊഹാലി: ക്രിക്കറ്റ് ഇതിഹാസ താരം സചിന്‍ തെന്‍ഡുല്‍ക്കറിന്റെ കടുത്ത ആരാധകനായ സുധീര്‍ ഗൗതത്തിന് മൊഹാലിയില്‍ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മല്‍സരം കാണാന്‍ വിലക്ക് ഏര്‍പ്പെടുത്തി. ദേഹത്ത് ത്രിവര്‍ണപതാക പൂശി അതിനുമുകളില്‍ സചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നെഴുതിയ സുധീറിന്റെ ആരാധനയെ സചിന്‍വരെ അംഗീകരിച്ചിട്ടുണ്ട്. ദേശീയ പതാകയെ അപമാനിക്കുന്നത് തടയാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ വിശദീകരണം.1971 ലെ പ്രിവന്‍സ് ഓഫ് ഇന്‍സള്‍ട്ട് ടു ദ നാഷണല്‍ ഹോണര്‍ ആകട് പ്രകാരവും 2002 ലെ ഫഌഗ് കോഡ് ഓഫ് ഇന്ത്യ നിയമ പ്രകാരവുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്നും പഞ്ചാബ ്ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ കൂട്ടച്ചേര്‍ത്തു.
തനിക്ക് ആദ്യമായാണ് ഇത്തരമൊരു നടുടി നേരിടേണ്ടി വന്നതെന്നും സംഭവത്തില്‍ ഞെട്ടലും സങ്കടവുമുണ്ടെന്നും സുധീര്‍ പ്രതികരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day