|    Oct 17 Wed, 2018 5:09 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേശീയ പതാക കീറിയെറിഞ്ഞ എട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്‌

Published : 28th January 2017 | Posted By: fsq

bjp-flag

പെരുമ്പാവൂര്‍: ദേശീയപതാകയോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് എട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കുന്നത്തുനാട് പോലിസ് കേസെടുത്തു. ബിജെപി മണ്ഡലം ഭാരവാഹികളടക്കം എട്ടു പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലിസ് കേസെടുത്തത്. ബിജെപി പ്രവര്‍ത്തകരായ മഴുവന്നൂര്‍ പഞ്ചായത്ത് കാവാട്ടുവീട്ടില്‍ കെ ബി രാജന്‍, കൈപ്പിള്ളില്‍ കെ സത്യന്‍, ശ്രീനിലയത്തില്‍ ശ്രീകുമാര്‍ വാര്യര്‍, കുറുങ്ങാട്ടുവീട്ടില്‍ ഗോപകുമാര്‍, വിശ്വനാഥന്‍, നെടുമ്പിള്ളില്‍ സുദര്‍ശനന്‍, കാവാട്ട് കെ ജി ശശിധരന്‍, ബി മണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഐരാപുരം എന്‍എസ്എസ് കരയോഗം ഭരണസമിതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. എന്‍എസ്എസ് കരയോഗത്തിന്റെ റിപബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ കരയോഗം ഓഫിസിനു മുമ്പില്‍ സ്ഥാപിച്ച കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ ഭാരവാഹികള്‍ എത്തിയപ്പോഴായിരുന്നു സംഭവം. കെ ബി രാജന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എത്തിയ ഒരുവിഭാഗം പതാക ഉയര്‍ത്തുന്നതു തടസ്സപ്പെടുത്തുകയും ദേശീയപതാക ബലമായി പിടിച്ചുവാങ്ങി കീറി എറിയുകയുമാണു ചെയ്തതെന്ന് പോലിസ് പറഞ്ഞു.  ഐരാപുരം എന്‍എസ്എസ് കരയോഗം ഭരണസമിതിയാണ് പോലിസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നത്തുനാട് എസ്‌ഐ ദിലീഷിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിയ പോലിസ് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss