|    Mar 24 Fri, 2017 11:57 am
FLASH NEWS

ദേശീയ പതാകയ്ക്ക് പകരം ആര്‍എസ്എസ് പതാക അനുവദിക്കില്ല: ലാലു

Published : 5th April 2016 | Posted By: SMR

പട്‌ന: ദേശീയ പതാകയുടെ സ്ഥാനത്ത് ആര്‍എസ്എസിന്റെ പതാക പാറിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. പുതുതായി നിയമിക്കപ്പെട്ട പാര്‍ട്ടി ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസും ബിജെപിയും ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരാണ്.
ജനങ്ങള്‍ ദേശീയപതാകയ്ക്കു വേണ്ടി ത്യാഗം സഹിച്ചവരാണ്. ആര്‍എസ്എസ് അവരുടെ പതാക ഉയര്‍ത്താനാണ് ആഗ്രഹിക്കുന്നത്. സംഘപരിവാറിന്റെ ആഗ്രഹം നിറവേറ്റാന്‍ തന്റെ പാര്‍ട്ടി അനുവദിക്കുകയില്ല. അതിനുവേണ്ടി എംഎല്‍എമാരുടെയും എംഎല്‍സിമാരുടെയും പാര്‍ട്ടി ഭാരവാഹികളുടെയും യോഗം വിളിക്കുമെന്നും ലാലു പറഞ്ഞു. കള്ളപ്പണം പുറത്ത്‌കൊണ്ടുവരുമെന്ന് പറഞ്ഞ മോദിസര്‍ക്കാര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

(Visited 136 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക