|    Sep 21 Thu, 2017 11:20 pm
Home   >  Todays Paper  >  Page 1  >  

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

Published : 1st September 2016 | Posted By: SMR

strike_

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ ദേശീയതലത്തില്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. റെയില്‍വേ, ആശുപത്രി, പാല്‍, പത്രം ഒഴികെയുള്ള മറ്റെല്ലാ തൊഴില്‍മേഖലകളും സ്തംഭിക്കുമെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ വര്‍ഷവും ഇതേ ദിവസം പണിമുടക്കിയിരുന്നു. എന്നാല്‍, 12 ഇന ആവശ്യങ്ങളില്‍ ഇനിയും തീരുമാനമായില്ല.  ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പണിമുടക്കില്‍ നിന്നു ബിഎംഎസ് പിന്മാറിയെങ്കിലും അവര്‍ക്കൊപ്പമുള്ള തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബിഎംഎസിന്റെ പിന്മാറ്റം സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക