ദേശീയ പണിമുടക്കില്‍ നിന്നു പട്ടാമ്പി നഗരത്തെ ഒഴിവാക്കി
Published : 1st April 2018 | Posted By: kasim kzm
പട്ടാമ്പി: സരസ്മേള നടക്കുന്നത് കൊണ്ട് ദേശീയ പണിമുടക്കില്‍ നിന്നും പട്ടാമ്പി നഗരത്തെ ഒഴിവാക്കി.
നാളെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പണിമുടക്കില്‍ നിന്ന് സരസ് മേള നടക്കുന്നതിനാല്‍ പട്ടാമ്പി മുന്‍സിപ്പാലിറ്റി പരിധിയെ ഒഴിവാക്കിയതായി സംയുക്ത തൊഴിലാളി യൂണിയന് നേതാക്കള്‍ അറിയിച്ചു.രാജ്യത്തിന്റെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ നിന്നും സരസ്മേളയില്‍ പങ്കെടുത്ത നിരവധി കരകൗശലവിപണന പ്രതിനിധികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സംയുക്ത തൊഴിലാളി സംഘടനകള്‍ ആവശ്യം അംഗീകരിച്ചത്. അതേസമയം നഗര സഭാ പ്രദേശത്ത് മാത്രം പണിമുടക്ക് ഒഴിവാക്കുന്നത് കൊണ്ട് കാര്യമായ ഫലം ലഭിക്കില്ലെന്നാണ് ഒരു ഉന്നത കുടുബശ്രീ ഉദ്യോഗസ്ഥന് പറയുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.