|    Jan 25 Wed, 2017 1:13 am
FLASH NEWS

ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം: കെയുഡബ്ല്യൂജെ

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: സപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാനസമിതി പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സപ്തംബര്‍ ഒന്നിന് എല്ലാ ജില്ലകളിലും അഭിവാദ്യപ്രകടനങ്ങള്‍ നടത്തണമെന്ന് യൂനിയന്‍ പ്രസിഡന്റ് പിഎ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍ എന്നിവര്‍ ആഹ്വാനം ചെയ്തു.
രാഷ്ട്രീയഭേദമന്യേ എല്ലാ സംഘടനാതൊഴിലാളികളും ഒറ്റക്കെട്ടാണ്. അവര്‍ ഉയര്‍ത്തിയിരിക്കുന്ന ആവശ്യങ്ങള്‍ രാജ്യത്തെ പതിനായിരക്കണക്കിന് മാധ്യമപ്രവര്‍ത്തകരുടേയും വിഷയമാണ്. കേരളത്തില്‍തന്നെ മിനിമം കൂലി പോലും കിട്ടാതെ വലയുന്ന നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരുണ്ട്. ഈ തിരിച്ചറിവോടെ എല്ലാ വിഭാഗം മാധ്യമപ്രവര്‍ത്തകരും ദേശീയ പണിമുടക്കിന്റെ ഭാഗമായി നടക്കുന്ന സംഘടിത കൂട്ടായ്മകളില്‍ അണിചേരണമെന്നും സംസ്ഥാന സമിതി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക