|    Nov 21 Wed, 2018 9:33 am
FLASH NEWS

ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കും: കേരള സര്‍ക്കാര്‍ വാക്കു പാലിക്കണം- എസ്ഡിടിയു

Published : 6th August 2018 | Posted By: kasim kzm

മലപ്പുറം: രാജ്യത്തെമോട്ടോര്‍ വാഹനങ്ങളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളികളെ ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട വാഹനനിയമ ഭേദഗതി പിന്‍വലിക്കുക, നാലിരട്ടിയായി വര്‍ധിപ്പിച്ച ഇന്‍ഷ്വുറന്‍സ് പ്രീമിയം വെട്ടിക്കുറക്കുക പെടോള്‍ ഉല്‍പനങ്ങളുടെ വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നാളെ ദേശീയ തലത്തില്‍ നടക്കുന്ന വാഹനപണിമുടക്കിനെ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ പിന്തുണക്കുമെന്ന് എസ്ഡിടിയു ജില്ല പ്രസിഡന്റ് ബാബു മണി കരുവാരകുണ്ട്, ജില്ല സെക്രട്ടറി ഹംസ അങ്ങാടിപ്പുറം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
വില വര്‍ധനവും അശാസ്ത്രിയമായ നിയമ നടപടികള്‍ മൂലം ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുടെ നിലനില്‍പ്പിന് ഓട്ടോ -ടാക്‌സി യാത്ര നിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യതയാണ്. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിക്കപ്പെട്ട നിരക്കാണ് ഇന്നും നിലനില്‍ക്കുന്നത് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട കൊണ്ട് കഴിഞ്ഞ ജൂലൈ മൂന്നു മുതല്‍ കേരളത്തിലെ തൊഴിലാളികള്‍ ഒന്നടങ്കം അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു തുടര്‍ന്ന് വര്‍ധനവ് നടപ്പിലാക്കാമെന്ന് കേരള സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ സമരം പിന്‍വലിക്കുകയുണ്ടായി.
എന്നാല്‍ മാസം ഒന്ന് കഴിഞ്ഞിട്ടും തുടര്‍ നടപടി സ്വീകരിക്കാന്‍ തയ്യറാവാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. തൊഴിലാളികളുടെ സര്‍ക്കാര്‍ എന്നവകാശപ്പെടുന്ന കേരള സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുവാനും കാലതാമസം കൂടാതെ ചാര്‍ജ് വര്‍ധനവ് പ്രഖ്യാപിക്കാന്‍ തയ്യാറാവണമെന്നും എസ്ഡിടിയു ജില്ല ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss