|    Dec 11 Tue, 2018 12:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുമായി ധാരണാ പത്രം ഒപ്പുവച്ചു

Published : 8th December 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകളുടെ ക്ഷേമത്തിനും അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക നീതി വനിതാ ശിശുക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയിലേക്കും.
ഇവര്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കുന്നതിനായി ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുമായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷന്‍ സിഎംഡി ജി രമേശ് കുമാര്‍, സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ വി സി ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്. ഇതുപ്രകാരം ഈ സാമ്പത്തിക വര്‍ഷം പട്ടികവര്‍ഗ വിഭാഗത്തിലെ വനിതകളുടെ ക്ഷേമത്തിനായി 56 ലക്ഷം രൂപ കോര്‍പറേഷന്‍ വഴി നല്‍കാനാവും. ഇത് സംസ്ഥാന പട്ടികവര്‍ഗ മേഖലയിലെ വനിതകളുടെ ഉന്നമനത്തിന് കൂടുതല്‍ ഉപകാരപ്രദമാവുമെന്നു ധാരണാ പത്രത്തില്‍ ഒപ്പുവച്ച സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ വി സി ബിന്ദു പറഞ്ഞു. സംസ്ഥാന വനിതാ വികസന കോര്‍പറേഷനുമായുള്ള സഹകരണം ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷന് കൂടുതല്‍ ഊര്‍ജം പകരുമെന്ന് സിഎംഡി ജി രമേശ് കുമാര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss