|    Nov 18 Sat, 2017 4:04 pm
FLASH NEWS

ദേശീയ പക്ഷി മൃഗമേള ഇന്ന് സമാപിക്കും

Published : 13th November 2017 | Posted By: fsq

 

കൊല്ലം: പതിനായിരങ്ങള്‍ക്ക് കാഴ്ച്ചയുടെയും അറിവിന്റെയും നിറവിരുന്നൊരുക്കിയ ദേശീയ പക്ഷിമൃഗമേള ഇന്ന് സമാപിക്കും.  ഇന്നു വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ മന്ത്രി കെ രാജു അധ്യക്ഷത വഹിക്കും. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. സംസ്ഥാന മൃഗസംരക്ഷണ അവാര്‍ഡ് ജേതാക്കളെ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള ആദരിക്കും. മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, മുന്‍ എംപി കെ എന്‍ ബാലഗോപാല്‍ പങ്കെടുക്കും.ശുചിത്വമിഷന്റെ സഹകരണത്തോടെ പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് മേള സംഘടിപ്പിക്കുന്നത്. വനംക്ഷീരവികസന വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും ഉള്‍പ്പെടെ 51 ഓളം സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നുള്ള 1600ഓളം ജീവനക്കാരുടെ ഒരു മാസം നീണ്ട പ്രയത്‌നമാണ് 1980നുശേഷം കേരളത്തില്‍ നടക്കുന്ന മേളയുടെ പിന്നിലുള്ളത്. മൃഗസംരക്ഷണ മന്ത്രി കെ രാജു നേരിട്ടാണ് ഏകോപനം നിര്‍വഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക