|    Jun 21 Thu, 2018 2:10 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേശീയ ധീരതാ അവാര്‍ഡ് ജേതാക്കളില്‍ നാലു മലയാളികളും

Published : 19th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ദേശീയ ധീരതാ അവാര്‍ഡിന് അര്‍ഹരായവരില്‍ നാലു മലയാളികളും. പത്തനംതിട്ട റാന്നി സ്വദേശികളായ ആദിത്യന്‍ എന്‍ പിള്ള, അഖില്‍ കെ ഷിബു, അങ്കമാലിക്കാരനായ ബിനില്‍, പട്ടാമ്പിയിലെ ബദറുന്നീസ എന്നിവരാണ് റിപബ്ലിക്ദിന ചടങ്ങിനോടനുബന്ധിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുക. റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആദിത്യന്‍ എന്‍ പിള്ളയും അഖില്‍ കെ ഷിബുവും. റാന്നി മുണ്ടപ്പുഴ കല്ലൂപ്പറമ്പില്‍ എ കെ ഷിബു- അന്‍സു ദമ്പതികളുടെ മകനാണ് ഷിബു കെ സാം. മുണ്ടപ്പുഴ രാമപുരം ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ നദിയില്‍ മുങ്ങിത്താഴ്ന്ന നീണ്ടകര സ്വദേശിയായ ഹരിനാരായണനെയാണ് ഷിബു രക്ഷിച്ചത്.അങ്ങാടി വരവൂര്‍ മേലേതില്‍ പ്രദീപ് പിള്ള-സുജാത ദമ്പതികളുടെ മകനായ ആദിത്യന്‍ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികളായ പുതുപ്പറമ്പില്‍ ജെയിംസിന്റെ മകന്‍ ജെയ്‌സ, അഞ്ചാംക്ലാസുകാരായ ഏബല്‍, മെലീസ എന്നിവരെയാണ് രക്ഷിച്ചത്. നെടുമ്പാശ്ശേരി അത്താണി മഞ്ഞളി ആന്റണിയുടെ മകനാണ് ബിനില്‍. ഓട്ടോ മറിഞ്ഞു കനാലിലെ കുത്തൊഴുക്കില്‍പ്പെട്ട ഷൈബിയെയാണ്  ബിനില്‍ രക്ഷിച്ചത്. കുളത്തില്‍ മുങ്ങിത്താഴുന്ന അമ്മയെയും മകളെയും രക്ഷപ്പെടുത്തിയതിനാണു പട്ടാമ്പിയിലെ ബദറുന്നീസയെ തേടി ദേശീയ അംഗീകാരം എത്തിയത്. അയല്‍ക്കാരായ തെക്കേക്കര മണികണ്ഠന്റെ ഭാര്യ രാജിയെയും മകള്‍ വിസ്മയയെയുമാണ് ബദറുന്നീസ രക്ഷിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss