|    Oct 17 Wed, 2018 3:18 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ദേശീയ ടൂറിസം അവാര്‍ഡ് : കേരളത്തിന് ഒമ്പത് പുരസ്‌കാരങ്ങള്‍

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഉത്തരവാദ ടൂറിസത്തിനുള്ള പ്രഥമ ദേശീയ പുരസ്‌കാരം കേരളം സ്വന്തമാക്കി. സംസ്ഥാന ടൂറിസം വകുപ്പിനുള്ള ആറു പുരസ്‌കാരങ്ങളും സ്വകാര്യ മേഖലയ്ക്കുള്ള മൂന്നു പുരസ്‌കാരങ്ങളും അടക്കം ഒമ്പതു പുരസ്‌കാരങ്ങളാണ് കേരളത്തിന് ലഭിച്ചത്.കുമരകത്ത് നടപ്പാക്കിയ ടൂറിസം പദ്ധതികള്‍ക്കാണ് മികച്ച ഉത്തരവാദിത്ത ടൂറിസം പുരസ്‌കാരം. വിവരസാങ്കേതികവിദ്യയിലെ മികച്ച നൂതന പദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനത്തിനുള്ള പുരസ്‌കാരം, മികച്ച ഇംഗ്ലീഷ് ഇതര വിദേശ ഭാഷാ പ്രസിദ്ധീകരണത്തിനുള്ള പുരസ്‌കാരം, മികച്ച ടൂറിസം പ്രമോഷന്‍ പബ്ലിസിറ്റി മെറ്റീരിയല്‍, കാറ്റഗറി സിയില്‍പ്പെട്ട ടൂറിസം കേന്ദ്രങ്ങളിലെ മികച്ച സിവിക് മാനേജ്‌മെന്റിനുള്ള പുരസ്‌കാരം, ടൂറിസം രംഗത്തെ സമഗ്ര വികസനത്തിനുള്ള മൂന്നാംസ്ഥാനം എന്നിവയാണു സംസ്ഥാന ടൂറിസം വകുപ്പിനു ലഭിച്ച ആറു പുരസ്‌കാരങ്ങള്‍.മികച്ച ടൂര്‍ ഓപറേറ്റര്‍ വിഭാഗത്തില്‍ കൊച്ചിയിലെ ലോട്ടസ് ഡെസ്റ്റിനേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഫോര്‍ സ്റ്റാര്‍ വിഭാഗത്തില്‍ മികച്ച ഹോട്ടലിനുള്ള പുരസ്‌കാരം കുമരകം താജ് വിവാന്ത, മികച്ച വെല്‍നസ് സെന്ററിനുള്ള പുരസ്‌കാരം സോമതീരം റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് ആയുര്‍വേദ ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ നേടി. ന്യൂഡല്‍ഹിയിലെ വിജ്ഞാ ന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ പങ്കെടുത്തു.സംസ്ഥാന ടൂറിസം വകുപ്പിനുള്ള പുരസ്‌കാരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ഡോ. വിശ്വാസ് മേത്ത, അഡീഷനല്‍ റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലിക് എന്നിവരും സ്വകാര്യ സംരംഭകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കൊച്ചി ലോട്ടസ് ഡെസ്റ്റിനേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി സഞ്ജീവ് കുമാര്‍, സി എസ് ദീപു എന്നിവരും താജ് വിവാന്ത ജനറല്‍ മാനേജര്‍ ജയന്ത ദാസ്, ബേബി മാത്യു സോമതീരം എന്നിവരും ഏറ്റുവാങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss