|    May 29 Mon, 2017 4:03 am
FLASH NEWS
Home   >  Sports  >  Others  >  

ദേശീയ ജൂനിയര്‍ ത്രോബോള്‍ ചാംപ്യന്‍ഷിപ്പ്; കേരളാ വനിതാ ടീമിന് തോല്‍വി

Published : 31st August 2015 | Posted By: admin

trow

കൊച്ചി: ആലുവ മാറമ്പിള്ളി എം.ഇ.എസ്. കോളജില്‍ നടന്ന 26-ാമത് ദേശീയ ജൂനിയര്‍ ത്രോബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിത ടീം ഫൈനലില്‍ പൊരുതി തോറ്റു. നിലവിലെ ചാംപ്യന്‍മാരായ തമിഴ്‌നാട് കേരളത്തെ ഏകപക്ഷീയമായ സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തുകയായിരുന്നു.

സ്‌കോര്‍: 15-13, 15-12. രാവിലെ നടന്ന സെമിയില്‍ തെലുങ്കാനയെ തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ കടന്നത്. പുരുഷ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ഡല്‍ഹിയെ അട്ടിമറിച്ച് മധ്യപ്രദേശ് കിരീടം നേടി. സ്‌കോര്‍: 15-11, 13-15, 15-7.

ഈ വിഭാഗത്തില്‍ 15-13, 15-7 സ്‌കോറിന് കര്‍ണാടകയെ  തോല്‍പ്പിച്ച് കേരളം മൂന്നാം സ്ഥാനം നേടി.  ത്രോബോള്‍ ഫെഡറേഷന്‍ ഇന്ത്യ ചെയര്‍മാന്‍ കമല്‍ ഗോസ്വാമി, സെക്രട്ടറി ബല്ലാള്‍, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, കേരള ത്രോബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇബ്രാഹിംകുട്ടി, മാറമ്പിള്ളി എം.ഇ.എസ്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ ബിജു എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day