|    Mar 29 Wed, 2017 2:46 pm
FLASH NEWS

ദേശീയ ജലപാത സാധ്യതാ പഠനം പൂര്‍ത്തിയാക്കും: ജോസ് കെ മാണി എംപി

Published : 8th October 2016 | Posted By: Abbasali tf

അതിരമ്പുഴ: അതിരമ്പുഴ മാര്‍ക്കറ്റ് ജങ്ഷനില്‍ നിന്ന് കുമരകം, കാഞ്ഞിരംവഴി, ആലപ്പുഴക്കുള്ള 38 കിലോമീറ്റര്‍ (ദേശീയജലപാത 9) സാധ്യതാ പഠനം നടത്താന്‍ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയതായി ജോസ് കെ മാണി എംപി അറിയിച്ചു. കണ്‍സള്‍ട്ടന്‍സി ഈ വര്‍ഷം ഡിസംബറിനു മുമ്പായി സാധ്യതാ പഠനം നടത്തി റിപോര്‍ട്ട് നല്‍കുമെന്നും എംപി പറഞ്ഞു. ദേശീയ ജലപാതയുടെ പുതിയ റൂട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായും ആയതിന്റെ വെളിച്ചത്തില്‍ ദേശീയജലപാത 8, ദേശീയ ജലപാത 9, ദേശീയ ജലപാത 59 ഇവയുടെ ടെക്‌നോ ഫീസിബിലിറ്റി പഠനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ആലപ്പുഴ ചങ്ങനാശ്ശേരി, ആലപ്പുഴ  കോട്ടയം അതിരമ്പുഴ, കോട്ടയം വൈക്കം എന്നീ ജലപാതകളാണ് ദേശീയ ജലപാതയുടെ നിലവാരത്തിലേയ്ക്ക് ഉയരുക. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്തില്‍ നടന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ മാണി എം പി. പഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗീസ്, ആര്‍ എം നായര്‍, പി വി മൈക്കിള്‍, പോള്‍ ജോസഫ്, മേരിക്കുട്ടി സെബാസ്റ്റ്യന്‍, അഡ്വ.ജയ്‌സണ്‍ ജോസഫ്, ലിസി ടോമി, മോളി ലൂയിസ്, സജി തടത്തില്‍, കെ പി ദേവസ്യ, കെ ജി ഹരിദാസ്, ജെ ജോസഫ്, ജോറോയി പൊന്നാറ്റില്‍, പി എന്‍ സാബു, തങ്കച്ചന്‍ ടി വി, ജോയ്‌സ് മൂലേക്കരി, ഫാ.ആന്റണി കാഞ്ഞിരത്തുങ്കല്‍, ബൈജു മാതിരമ്പുഴ, ടി എസ് അന്‍സാരി  സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day