|    Oct 20 Sat, 2018 4:07 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ദേശീയ ജലപാതാ വികസനം; ചെലവഴിച്ചത് 177.16 കോടി

Published : 16th September 2017 | Posted By: fsq

 

എന്‍ എ ശിഹാബ്

തിരുവനന്തപുരം: കോവളം മുതല്‍ നീലേശ്വരം വരെ 590 കിലോമീറ്റര്‍ ദേശീയ ജലപാതയില്‍ സംസ്ഥാനസര്‍ക്കാരിന്റെ അധീനതയില്‍ വരുന്ന 225 കിലോമീറ്റര്‍ വികസിപ്പിക്കാന്‍ ചെലവഴിച്ചത് 177.16 കോടി. ജലപാത വികസനത്തിനായി ആകെ 588.5525 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇതില്‍ 119.66 കോടി രൂപയുടെ പ്രവൃത്തി നടന്നുവരികയാണ്. സംസ്ഥാനസര്‍ക്കാര്‍- 227.5625 കോടി, നബാര്‍ഡ്- 38.98 കോടി, 12ാം ധനകാര്യ കമ്മീഷന്‍- 225 കോടി, 13ാം ധനകാര്യ കമ്മീഷന്‍ 97.01 കോടി എന്നിങ്ങനെയാണു തുക വകയിരുത്തിയത്. സംസ്ഥാനസര്‍ക്കാര്‍ ജലപാത വികസനത്തിനു വേണ്ടി വകയിരുത്തിയ 227.5625 കോടിയില്‍ 167.7325 കോടി രൂപ ചെലവഴിക്കാന്‍ ബാക്കിയുണ്ട്. ഇതുവരെ 59.83 കോടി രൂപ പദ്ധതിക്കായി വിനിയോഗിച്ചു. 12ാം ധനകാര്യ കമ്മീഷന്‍ നല്‍കിയ 225 കോടി രൂപയില്‍ 101.00 കോടി രൂപ ചെലവഴിച്ചു. 13ാം ധനകാര്യ കമ്മീഷന്‍ 97.01 കോടി രൂപ നല്‍കിയതില്‍ 57.88 കോടി രൂപ ചെലവഴിച്ചു. ഇതില്‍ 39.13 കോടി രൂപയുടെ പ്രവൃത്തി നടപ്പാക്കി വരികയാണ്. നബാര്‍ഡ് ലഭ്യമാക്കിയ 38.98 കോടി രൂപയില്‍ 18.28 കോടി രൂപ ചെലവഴിച്ചപ്പോള്‍ 20.7 കോടി രൂപ പദ്ധതിക്കായി വിനിയോഗിച്ചുവരികയാണ്. കോവളം മുതല്‍ കൊല്ലം വരെ 74.18 കിലോ മീറ്ററും കോഴിക്കോട് മുതല്‍ നീലേശ്വരം വരെ 188 കിലോമീറ്ററും വരുന്ന ജലപാതാ വികസനം ജലസേചന വകുപ്പിനു കീഴിലുള്ള ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ് നടത്തുന്നത്.  ഇവിടങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കായി ലൈഫ് മിഷന്‍ പോലെയുള്ള പദ്ധതിയില്‍പെടുത്തി പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.  കൊല്ലം ജില്ലയിലെ കൊല്ലം തോടിന്റെ ഓരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും സുനാമി ഫണ്ട് ഉപയോഗിച്ച് ഇരവിപുരത്ത് നിര്‍മിച്ച ഫഌറ്റുകളില്‍ എല്ലാവരെയും പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ മെല്ലെപ്പോക്ക് കാരണം വര്‍ഷങ്ങളായി പദ്ധതി നടത്തിപ്പ് ഇഴയുകയാണ്. 2015 ലെ സിഎജി റിപോര്‍ട്ടില്‍ പദ്ധതിയുടെ സമയബന്ധിതമായ നടത്തിപ്പിനായി മേല്‍ അതോറിറ്റി രൂപീകരിക്കാമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ജൂണ്‍ 17ന് സിയാല്‍ മാതൃകയില്‍ പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിച്ചു.  2020ല്‍ പൂര്‍ത്തിയാക്കുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 5000 കോടി രൂപയാണ് ചെലവ്. എന്നാല്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി പ്രവൃത്തികളെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ജലപാത യാഥാര്‍ഥ്യമായാല്‍ ചരക്ക് ഗതാഗതത്തിന്റെ നല്ലൊരു ഭാഗം കനാല്‍ വഴിയാവുമെന്നും വിനോദസഞ്ചാരമേഖലയില്‍ മുന്നേറ്റമുണ്ടാക്കാനാവുമെന്നും കണക്കാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss