|    Sep 25 Mon, 2017 8:41 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ ഈ മാസം

Published : 5th December 2015 | Posted By: SMR

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്ന നടപടികള്‍ സംസ്ഥാനത്ത് ഈ മാസം ആരംഭിക്കും. എന്‍പിആര്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ പുതുക്കുന്നതിനായി നിയുക്തരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളും സന്ദര്‍ശിക്കുന്നതാണ്. എല്ലാ സ്ഥിരതാമസക്കാരും തങ്ങളുടെ പ്രദേശത്ത് വിവരശേഖരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പക്കലുള്ള രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. എന്‍പിആറില്‍ എന്റോള്‍ ചെയ്തിട്ടുള്ള കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തണം.
മരണപ്പെട്ട ആളുകളെ ഒഴിവാക്കണം. പുതിയ അംഗങ്ങളെ (നവജാതശിശുക്കള്‍ ഉള്‍പ്പെടെ) ഉള്‍പ്പെടുത്തണം. ഓരോ വ്യക്തിയുടെയും ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ എന്റോള്‍മെന്റ് ഐഡി നമ്പര്‍, മൊബൈല്‍ഫോണ്‍ നമ്പര്‍, കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് മുതലായ വിവരങ്ങള്‍ ഉദ്യോഗസ്ഥന് കൃതൃമായി നല്‍കി സഹകരിക്കണം.
രേഖകളുടെ പരിശോധനാ സൗകര്യത്തിനായി കുടുംബത്തിലെ എല്ലാ വ്യക്തികളെയും സംബന്ധിച്ച മേല്‍പ്പറഞ്ഞ രേഖകള്‍ (ലഭ്യമായവ) മുന്‍കൂട്ടി കരുതിവയ്ക്കണമെന്ന് സംസ്ഥാന സെന്‍സസ് ജോയിന്റ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക