|    Jul 21 Fri, 2017 6:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേശീയ ഗെയിംസ് അഴിമതി: സമഗ്രാന്വേഷണം വേണമെന്ന് കോടിയേരി

Published : 8th April 2016 | Posted By: SMR

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ 100 കോടി രൂപയുടെ വെട്ടിപ്പ് നടന്നെന്ന സിഎജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ചെയര്‍മാനായും കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വര്‍ക്കിങ് ചെയര്‍മാനുമായ ഗവേണിങ് ബോഡിയാണ് 2015 ജനുവരി 31ന് ആരംഭിച്ച് ഫെബ്രുവരി 14ന് അവസാനിച്ച ദേശീയ ഗെയിംസിന്റെ നടത്തിപ്പുകാരായിരുന്നത്.
ഗെയിംസിന്റെ സംഘാടനത്തിനു പിന്നില്‍ വന്‍ അഴിമതി നടന്നു എന്ന വസ്തുത അന്നുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യം അടിവരയിടുന്ന വിധത്തിലാണ് സിഎജി റിപോര്‍ട്ട് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും കായികമന്ത്രിക്കുമെതിരേ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും കോടിയേരി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക