|    Jan 19 Thu, 2017 3:52 am
FLASH NEWS

ദേശീയ ഗവേഷണ-പരിശീലനകേന്ദ്രത്തെ മികവുറ്റതാക്കും: മന്ത്രി ജലീല്‍

Published : 11th September 2016 | Posted By: SMR

തിരൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ചെറിയമുണ്ടം പഞ്ചായത്തില്‍ ആരംഭിക്കുന്ന ദേശീയ ഗവേഷണ പരീശീലന കേന്ദ്രം (എന്‍ഐആര്‍ടി)യെ രാജ്യത്തെ മികച്ച ഗവേഷണ കേന്ദ്രങ്ങളില്‍ ഒന്നായി ഉയര്‍ത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍. സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും റസിഡന്‍ഷ്യല്‍ ട്രയിനിങിനും എന്‍ഐആര്‍ടിയെ  സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെറിയമുണ്ടം ഗവ. ഹൈസ്‌കൂള്‍ പരിസരത്ത് ദേശീയ ഗവേഷണ പരീശീലന കേന്ദ്രം (എന്‍ഐആര്‍ടി)യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വി അബ്ദുര്‍റഹിമാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നു ഒന്നരക്കോടി രൂപ എന്‍ഐആര്‍ടിയുടെ ആധുനിക വല്‍ക്കരണത്തിനും കെട്ടിട നിര്‍മാണത്തിനുമായി നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു. പ്ലസ് വണ്‍ തുല്യതാ പരിശീലന കോഴ്‌സിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ചെറിയമുണ്ടം ഗ്രാമപ്പഞ്ചായത്ത് മെമ്പറും പഠിതാവുമായ സഫ്‌നയ്ക്ക് പാഠ പുസ്തകം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ എം ബാപ്പു ഹാജി, ചെറിയമുണ്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി അബ്ദുസ്സലാം, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സലീം കുരുവമ്പലം, വി പി സുലൈഖ, എന്‍ഐആര്‍ടി കോ-ഓഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍, മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എം റജീന, സി കെ ഉസ്മാന്‍ ഹാജി, യൂസഫ് കല്ലേരി, കെ സുകുമാരന്‍, ഷംസിയ സുബൈര്‍, ടി കെ മുരളീധരന്‍, ടി കെ ജയപ്രകാശന്‍, മുജീബ് താനാളൂര്‍ സംസാരിച്ചു. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍  സെമിനാറില്‍ ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സി അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ കെ പി വഹീദ, എ മുഹമ്മദ് ബഷീര്‍, പ്രേരകമാരായ ഇ സന്തോഷ് കുമാര്‍, പി ടി പ്രസന്ന, എന്‍ രമാദേവി സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി വര്‍ണശഭളമായ വിളംബര ഘോഷയാത്ര നടന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക