|    Jan 23 Mon, 2017 10:43 pm

ദേശീയ ഗണിതശാസ്ത്ര മല്‍സരം: ചേര്‍ത്തലയ്ക്ക് അഭിമാന വിജയം; 17 കുട്ടികള്‍ക്ക് ദേശീയ ചാംപ്യന്‍ഷിപ്പ്

Published : 30th November 2015 | Posted By: SMR

ചേര്‍ത്തല: ദേശീയ ഗണിതശാസ്ത്ര മല്‍സരത്തില്‍ ചേര്‍ത്തലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ചാംപ്യന്‍ഷിപ്പോടെ മികച്ച വിജയം കരസ്ഥമാക്കി. തമിഴ്‌നാട് ചെന്നൈ ട്രേഡ് സെന്ററി ല്‍ നടന്ന ബ്രെയ്‌നോബ്രെയ്ന്‍ അബാക്കസ് ഗണിതശാസ്ത്ര ദേശീയ മല്‍സരത്തിലാണ് ചേര്‍ത്തലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പതിനേഴ് കുട്ടികള്‍ ദേശീയ ചാംപ്യന്‍മാരായത്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എണ്ണായിരത്തോളം കുട്ടകള്‍ ദേശീയ മല്‍സരത്തില്‍ പങ്കെടുത്തു. ബ്രെയ്‌നോബ്രെയ്ന്‍ ചേര്‍ത്തല സെന്ററില്‍ നിന്നും മല്‍സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ മികച്ച വിജയം കരസ്ഥമാക്കി. പങ്കെടുത്ത 25 കുട്ടികളില്‍ 17 പേര്‍ക്ക് ദേശീയചാംപ്യന്‍ഷിപ്പും ആറുകുട്ടികള്‍ക്ക് സ്വര്‍ണ മെഡലും രണ്ടുപേര്‍ക്ക് വെള്ളിമെഡലും ലഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക