|    Jan 24 Tue, 2017 11:00 pm
FLASH NEWS

ദേശീയ കെട്ടിടനിര്‍മാണ കോര്‍പറേഷന്റെ 15 ശതമാനം ഓഹരി വില്‍ക്കാന്‍ അനുമതി

Published : 14th July 2016 | Posted By: SMR

ന്യൂഡല്‍ഹി: നാഷനല്‍ ബില്‍ഡിങ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍(എന്‍ബിസിസി) ലിമിറ്റഡില്‍ ഗവണ്‍മെന്റിനുള്ള 90 ശതമാനം ഓഹരിയില്‍ 15 ശതമാനം വിറ്റഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അനുമതി നല്‍കി.  ഇതുവഴി 1706 കോടി രൂപ സമാഹരിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. ജീവനക്കാരില്‍ യോഗ്യരും തല്‍പരരുമായിട്ടുള്ളവര്‍ക്ക് ഇഷ്യൂ പ്രൈസില്‍ 5 ശതമാനം ഇളവോടു കൂടി അധിക ഓഹരികള്‍ അനുവദിക്കാനും തീരുമാനമായി. കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു കീഴില്‍ 1960 നവംബര്‍ അഞ്ചിനാണ് എന്‍ബിസിസി രൂപീകരിക്കുന്നത്. 2012 മാര്‍ച്ചില്‍ ആരംഭിച്ച പ്രഥമ ഓഹരി വില്‍പനയിലാണ് കമ്പനിയുടെ 10 ശതമാനം ഓഹരികള്‍ ഗവണ്‍മെന്റ് നേരത്തെ വിറ്റഴിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക