|    Aug 18 Sat, 2018 4:13 am
FLASH NEWS

ദേശീയ കാര്‍ റാലി: രണ്ടാംറൗണ്ടില്‍ മൂസാ ശരീഫ് സഖ്യത്തിന് ജയം

Published : 8th August 2018 | Posted By: kasim kzm

കാസര്‍കോട്്: അഞ്ച് തവണ ദേശീയ കാര്‍ റാലി ചാംപ്യന്‍ പട്ടം മാറോടണച്ച കാസര്‍കോട് പെര്‍വാഡ് സ്വദേശി മൂസാ ശരീഫ് ആറാം കിരീടം തേടി കുതിക്കുന്നു. കോയമ്പത്തൂരില്‍ സമാപിച്ച എംആര്‍എഫ്-എഫ്എംഎസ്‌സിഐ ഇന്ത്യന്‍ നാഷനല്‍ കാര്‍ റാലി ചാംപ്യന്‍ഷിപ്പ്-2018 ന്റെ രണ്ടാം റൗണ്ടിലും നിലവിലുള്ള ജേതാക്കളായ മൂസാ ശരീഫ്-ഗൗരവ് ഗില്‍ സഖ്യം തകര്‍പ്പന്‍ വിജയം നേടി.
രണ്ട് ദിവസങ്ങളിലായി നടന്ന റാലിയുടെ അഞ്ച് സ്‌റ്റേജുകളിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തിയാണ് ഈ സഖ്യം വിജയം കൊയ്തത്. ഒരു മണിക്കൂര്‍ 14 മിനിറ്റ് 30 സെക്കന്റ് കൊണ്ട് നിശ്ചിത ദൂരം താണ്ടിയാണ് അമിത്രജിത് ഘോഷ്-അശ്വിന്‍ നായക് സഖ്യത്തെ പിന്നിലാക്കി മൂസാ ശരീഫ് സഖ്യം വെന്നിക്കൊടി പാറിച്ചത്.
ടീം മഹീന്ദ്ര അഡ്‌വെഞ്ചേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയ മൂസാ ഷരീഫിന്റെ 31ാം ദേശീയ റാലി വിജയമാണിത്. അപകട സാധ്യത നിറഞ്ഞ 100 കിമി അടക്കമുള്ള 300 കി മി ദൈര്‍ഘ്യമുള്ളതായിരുന്നു റാലി. ആറ് റൗണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ നാഷനല്‍ കാര്‍ റാലി ചാംപ്യന്‍ഷിപ്പ്-2108 ല്‍ മുത്തമിടാനാവുമെന്ന പ്രതീക്ഷയിലാണ് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയും ഇന്ത്യയിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററുമായ മൂസാ ശരീഫ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss