|    Apr 25 Tue, 2017 7:59 pm
FLASH NEWS

ദേശീയ കലാ ഉല്‍സവ്: ആര്‍എംഎസ്എക്ക് സമ്മാനം

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: ഡല്‍ഹിയില്‍ നടന്ന ദേശീയ സ്‌കൂള്‍ കലോല്‍സവത്തില്‍ ആര്‍എംഎസ്എ കേരളയെ പ്രതിനിധീകരിച്ച് തൃശൂര്‍ വിവേകോദയം എച്ച്എസ്സ്എസ്സിലെ കുട്ടികള്‍ അവതരിപ്പിച്ച കൂടിയാട്ടത്തിനു നാടക ഇനത്തില്‍ രണ്ടാം സമ്മാനം ലഭിച്ചു. ആദ്യമായാണു കേരളത്തിനു ദേശീയ സ്‌കൂള്‍ കലോല്‍സവത്തില്‍ സമ്മാനം ലഭിക്കുന്നത്.
സംഗീതം, നൃത്തം, നാടകം, ദൃശ്യകല എന്നീ നാലു വിഭാഗങ്ങളിലാണു മല്‍സരം ഉണ്ടായിരുന്നത്. സംസ്ഥാനതലത്തില്‍ ആര്‍എംഎസ്എ, കേരളയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന തനത് മഹോല്‍സവത്തിലെ വിജയികളാണ് ദേശീയതലത്തില്‍ പങ്കെടുത്തത്.
കേന്ദ്ര-മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി ഉപേന്ദ്രകുശ്‌വ വിജയികള്‍ക്ക് ട്രോഫിയും മെഡലും സമ്മാനിച്ചു. 75000 രൂപയുടെ കാഷ് അവാര്‍ഡും ഇവര്‍ക്കു ലഭിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day