|    May 1 Mon, 2017 4:00 am
FLASH NEWS

ദേശീയ കരാത്തെ ചാംപ്യന്‍ഷിപ്പ്: കേരളം ചാംപ്യന്‍മാര്‍

Published : 16th November 2016 | Posted By: SMR

കോഴിക്കോട്: ദി വേള്‍ഡ് ഷോട്ടോക്കാന്‍ കരാത്തെ ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ദേശീയ കരാത്തെ ചാംപ്യന്‍ഷിപ്പ് സമാപിച്ചു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ പങ്കെടുത്തു.
165 പോയിന്റ് നേടിയ കേരളം ഒന്നാംസ്ഥാനവും 110 പോയിന്റോടെ ഗോവ രണ്ടാംസ്ഥാനവും 90 പോയിന്റോടെ മഹാരാഷ്ട്ര മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി, ഡോ. ഷാജഹാന്‍, കെ അശോകന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. നാഷന ല്‍ ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍സായ് ഇബ്രാഹീം ചാലിയത്ത്, സി റഫീഖ്, കെ പി വിമല്‍, ഇസ്മായില്‍ ഉള്ളാടശ്ശേരി സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day