|    Aug 23 Wed, 2017 6:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേശീയ കരട് വിദ്യാഭ്യാസനയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം; വിമര്‍ശനവുമായി സിബിസിഐ

Published : 20th August 2016 | Posted By: SMR

ന്യൂഡല്‍ഹി: മുന്‍ കാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയിലുള്ള സമിതി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു സമര്‍പിച്ച ദേശീയ കരടു വിദ്യാഭ്യാസനയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍ 2009ലെ വിദ്യാഭ്യാസ അവകാശ നിയമവുമായി ഒത്തു പോകാത്തതും നിയമഭേദഗതി ലക്ഷ്യംവച്ചുള്ളതുമെന്ന് വിമര്‍ശനം.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായെന്നാണ് റിപോര്‍ട്ടിലെ പ്രധാന വിമര്‍ശനം. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലയില്‍നിന്നുള്ളവര്‍ക്ക് 25 ശതമാനം സംവരണത്തിലൂടെ സൗജന്യപ്രവേശനം നല്‍കണം. ന്യൂനപക്ഷ സമുദായങ്ങളുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കു സംവരണം നല്‍കണമെന്നതു പാലിക്കപ്പെടുന്നില്ലെന്നും റിപോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ എന്ന നിലയില്‍ കടന്നുകയറി വിദ്യാഭ്യാസരംഗം കൈയടക്കുകയാണെന്ന് സമിതി മന്ത്രാലയത്തിനു സമര്‍പിച്ച റിപോര്‍ട്ടിലെ 74 മുതല്‍ 76 വരെയുള്ള പേജുകളില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ഇപ്പോള്‍ കേന്ദ്രത്തിനു സമര്‍പിച്ചിരിക്കുന്ന കരടു നയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്യേണ്ടി വരും. കഴിഞ്ഞ മെയ് 27നാണ് അഞ്ചംഗ സമിതി വിശദമായ റിപോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പിച്ചത്. അതേസമയം, ദേശീയ കരടു വിദ്യാഭ്യാസ നയത്തെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) വിമര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക