|    Jul 21 Sat, 2018 1:16 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്‌ : റെയില്‍വേ കിരീടത്തിലേക്ക്‌

Published : 28th September 2017 | Posted By: fsq

 

ചെന്നൈ: 57ാമത് ദേശീയ ഓപണ്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ റെയില്‍വേ കിരീടത്തോടടുക്കുന്നു. മൂന്നാം ദിനമായ ഇന്നലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 185 പോയിന്റുമായാണ് റെയില്‍വേ മുന്നേറ്റം തുടരുന്നത്. 136 പോയിന്റുമായി സര്‍വീസസ് രണ്ടാമതും 52 പോയിന്റുമായി ഒഎന്‍ജിസി മൂന്നാം സ്ഥാനത്തുമാണ്. 23 പോയിന്റ് മാത്രമുള്ള കേരളം എട്ടാം സ്ഥാനത്താണുള്ളത്.മീറ്റിന്റെ മൂന്നാം ദിനമായ ഇന്നലെ എട്ട് ഫൈനലുകളാണ് നടന്നത്. മൂന്നാം ദിനം രണ്ട് പുതിയ റെക്കോഡുകള്‍ക്ക് കൂടി ജവഹര്‍ലാല്‍നെഹ്‌റു സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. പുരുഷന്‍മാരുടെ ഹൈജംപിലും പുരുഷന്‍മാരുടെ 400മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് പുതിയ റെക്കോഡുകള്‍ പിറന്നത്. ഹൈജംപില്‍ റെയില്‍വേയുടെ സിദ്ധാര്‍ത്ഥ് യാദവാണ് (2.23 മീറ്റര്‍)പുതിയ മീറ്റ് റെക്കോഡിട്ടത്. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്‌നാടിന്റെ സന്തോഷ്‌കുമാറും (50.16സെക്കന്റ്) റെക്കോഡ് പുസ്തകത്തില്‍ പേരെഴുതിച്ചേര്‍ത്തു. മീറ്റിന്റെ അവസാന ദിനമായ ഇന്ന് 12 ഫൈനലുകള്‍ നടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss