|    Jul 19 Thu, 2018 3:26 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ദേശീയ ഓപണ്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് : ആദ്യ ദിനം റെയില്‍വേ

Published : 26th September 2017 | Posted By: fsq

 

ചെന്നൈ: ജവഹര്‍ലാല്‍നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആരംഭിച്ച 57ാമത് ദേശീയ ഓപണ്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ആദ്യ ദിനം റെയില്‍വേ മുന്നില്‍.  ഇന്നലെ നടന്ന ആറ് ഫൈനലുകളില്‍ മൂന്നിലും റെയില്‍വേ താരങ്ങള്‍ക്കായിരുന്നു സ്വര്‍ണം. രണ്ടിനങ്ങളില്‍ സര്‍വീസസ് താരങ്ങള്‍ സ്വര്‍ണം നേടി. എന്നാല്‍ ആദ്യ ദിനം  കേരളതാരങ്ങള്‍ക്ക് മെഡലൊന്നും ലഭിച്ചില്ല.മീറ്റിലെ ആദ്യ ഇനമായ വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ റെയില്‍വേ താരങ്ങള്‍ക്കായിരുന്നു. എല്‍ സൂര്യ, ചിന്ത യാദവ് എന്നിവരാണ് യഥാക്രമം സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കിയത്. പുരുഷന്‍മാരുടെ 5000 മീറ്ററില്‍ സര്‍വീസസിന്റെ ജി ലക്ഷമണന്‍ (14. 4 2.1) സ്വര്‍ണം നേടി. വനിതകളുടെ ഹാമര്‍ത്രോയില്‍ റെയില്‍വേയുടെ സരിത പി സിങിനാണ് (60. 54) സ്വര്‍ണം. വനിതകളുടെ ലോങ്ജംപില്‍ റെയില്‍വേസിനു വേണ്ടി കളത്തിലിറങ്ങിയ മലയളിതാരം വി നീന (6. 35) സ്വര്‍ണം നേടി.      പുരുഷ  വനിതാ വിഭാഗങ്ങളിലായി 44 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. മലയാളി താരങ്ങളായ മുഹമ്മദ് അനസ് സര്‍വീസസിനു വേണ്ടി 400 മീറ്ററില്‍ മല്‍സരിക്കുന്നുണ്ട്. കൂടാതെ ജിന്‍സണ്‍ ജോണ്‍സണ്‍, എന്നിവരും മല്‍സരത്തിനിറങ്ങുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss