|    Mar 29 Wed, 2017 1:04 am
FLASH NEWS

ദേശീയ അവാര്‍ഡ്; കങ്കണ റണൗട്ടിന് ഇത് ഹാട്രിക്

Published : 28th March 2016 | Posted By: swapna en

kanganaന്യൂഡല്‍ഹി:ബോളിവുഡ് നടി കങ്കണാ റണൗട്ടിനെ തേടി ദേശീയ അവാര്‍ഡ് എത്തുന്നത് ഇത് മൂന്നാം തവണ.  ദേശീയ അവാര്‍ഡില്‍ ഹാട്രിക് തികച്ച സന്തോഷത്തിലാണ് ഹിമാചല്‍ പ്രദേശുകാരിയായ നടി. ഇത്തവണ തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാവട്ടെ ക്വീന്‍ എന്ന മറ്റൊരു ബോളിവുഡ് ചിത്രത്തിലൂടെയാണ് ഈ നടി മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. 2009ലാണ് കങ്കണയെ തേടി ആദ്യമായി ദേശീയ അവാര്‍ഡ് എത്തിയത്. ഫാഷന്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ഇത്. മികച്ച സഹനടിക്കുള്ള അവാര്‍ഡ് ആണ് അന്ന് ലഭിച്ചത്. 2006ല്‍ ഗാംങ്‌സറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് ഈ താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയും കങ്കണയാണ്. ഹൃത്വിക്ക് റോഷനുമായുള്ള കങ്കണയുടെ ബന്ധം ബോളിവുഡില്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് താരം ഈ ബന്ധം നിഷേധിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day