|    Mar 23 Thu, 2017 11:46 am
FLASH NEWS

ദേശീയ അപ്പീല്‍ കോടതി: ഹരജി ഭരണഘടനാ ബെഞ്ചിന്; കേന്ദ്രത്തിന് എതിര്‍പ്പ്

Published : 14th July 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ വന്‍ നഗരങ്ങളില്‍ ബ്രാഞ്ചുകളോടുകൂടി ദേശീയ അപ്പീല്‍ കോടതി സ്ഥാപിക്കണമെന്ന പൊതുതാല്‍പര്യ ഹരജി സുപിംകോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിക്കും. അഭിഭാഷകനായ വി വസന്തകുമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് തീരുമാനം.
വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തേ ഇങ്ങനെയൊരു ആവശ്യം  കേന്ദ്രം തള്ളിയിരുന്നു. ഡല്‍ഹി ആസ്ഥാനമായി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ ബ്രാഞ്ചോടുകൂടി ദേശീയ അപ്പീല്‍ കോടതി സ്ഥാപിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. കേന്ദ്രത്തിനുവേണ്ടി അറ്റോണി ജനറല്‍ മുകുള്‍ രോഹിത് ഹാജരായപ്പോള്‍ മുതിര്‍ന്ന അഭിഭാഷകരായ സല്‍മാന്‍ ഖുര്‍ഷിദ്, കെ കെ വേണുഗോപാല്‍ എന്നിവര്‍ കേസില്‍ അമിക്കസ്‌ക്യൂറിമാരായി.
2014 ഫെബ്രുവരിയിലായിരുന്നു വസന്തകുമാര്‍ ഈ ആവശ്യത്തില്‍ സുപ്രിംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി വിഷയത്തിന്‍മേല്‍ കേന്ദ്രത്തിന്റെ പ്രതികരണം ആരായുകയും കേന്ദ്രം പ്രസ്തുത നിര്‍ദേശം തള്ളുകയും ചെയ്തിരുന്നു. ഇത്തരമൊരു കോടതി സ്ഥാപിക്കാന്‍ ഭരണഘടനയുടെ സുപ്രിംകോടതിയുമായി ബന്ധപ്പെട്ട 130ാം അനുഛേദം ഭേദഗതി വരുത്തണമെന്നും എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സുപ്രിംകോടതിയുടെ ഭരണഘടന മൊത്തമായിത്തന്നെ മാറുമെന്നും അതിനാല്‍ ഇത്തരമൊരു ഭേദഗതി അസാധ്യമാണെന്നുമായിരുന്നു കേന്ദ്ര നിലപാട്.
തുടര്‍ന്ന് കേന്ദ്രത്തിന്റെ ഈ തീരുമാനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷയിലാണ്  വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടത്.

(Visited 15 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക