|    May 29 Mon, 2017 11:38 am
FLASH NEWS

ദേശീയപാത സ്ഥലമെടുപ്പ്: സമരങ്ങളെ കണ്ടില്ലെന്ന് നടിച്ച് മുഖ്യകക്ഷികള്‍

Published : 27th August 2016 | Posted By: SMR

വടകര: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാപകമായി നടക്കുന്ന പ്രധിരോധ സമരങ്ങളോട് മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി. വിഷയത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് പല പ്രഖ്യാപനങ്ങളും നടത്തിയെങ്കിലും ഇപ്പോള്‍ സമരത്തോട് മുഖംതിരിക്കുന്നുവെന്ന് കര്‍മസമിതിയും ഇതില്‍ അംഗങ്ങളായ രാഷ്ട്രീയകക്ഷികളുടെ അണികളും കുറ്റപ്പെടുത്തുന്നു.
കര്‍മസമിതിയുടെ നേതൃത്വത്തില്‍ സര്‍വേതടയല്‍ അടക്കമുള്ള സമരങ്ങള്‍ ദിവസംതോറും നടക്കുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ നിസ്സംഗത ചോദ്യംചെയ്യപ്പെടുകയാണ്.
പുതിയ റോഡിന്റെ ഘടന പരസ്യപ്പെടുത്തുക, പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതുവരെ സര്‍വേ നിര്‍ത്തിവെക്കുക, സമരസംഘടനകളുമായി പ്രശ്‌നം ചര്‍ച്ചചെയ്യുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. അഴിയൂര്‍ മുതല്‍ വെങ്ങളം വരെ നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടും ഈ സ്ഥലങ്ങളിലുള്ള എം എല്‍എമാരും എംപിയും പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നില്ലെന്നാണ് സമരക്കാരും, വികസനത്തിന് ഇരയാവുന്നവരും പറയുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ സമരത്തിലുണ്ടായിരുന്ന സിപിഎം അവര്‍ക്ക് ഭരണം ലഭിച്ചതോടെ പിന്‍വലിഞ്ഞിരിക്കുകയാണ്.
മുപ്പത് മീറ്ററില്‍ നാലുവരിയാണ് പ്രായോഗികമെന്ന് പറഞ്ഞ സിപിഐ നേതൃത്വവും റവന്യൂ വകുപ്പ് കയ്യിലുണ്ടായിട്ടും പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. കര്‍മസമിതിയുടെ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ബിജെപി നേതൃത്വവും കേന്ദ്രഭരണത്തിന് പിന്തുണ പ്രഖ്യാപിച്ച് മാറിനില്‍ക്കുകയാണെന്ന് സമരസമിതി കുറ്റപ്പെടുത്തി. ജനകീയസമരങ്ങള്‍ ഏറ്റെടുക്കണമെന്ന് കെപിസിസി നിര്‍ദേശമുണ്ടെങ്കിലും കോ ണ്‍ഗ്രസ് നേതൃത്വം ദേശീപാത സമരത്തോട് മുഖം തിരിക്കുകയാണ്. മുസ്ലിംലീഗാകട്ടെ മലപ്പുറം ജില്ലയൊഴികെ മറ്റൊരിടത്ത ും സജീവമായി പ്രശ്‌നത്തി ല്‍ ഇടപെടുന്നില്ലെന്നും കര്‍മസമിതി കുറ്റപ്പെടുത്തി. ഭരണം കൈയിലുണ്ടായിട്ടും പ്രശ്‌നം ചര്‍ച്ചിലൂടെ പരിഹരിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകുന്നില്ലെന്നാണ് കിടപ്പാടം നഷ്ടപ്പെടുന്ന പാര്‍ട്ടി അണികള്‍ പറയുന്നത്.  ഇടത് അനുഭാവികളായ വ്യാപാരിവ്യവസായ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ലാന്റ് അക്വിസിഷന്‍ തഹസില്‍ദാറുടെ ഓഫിസിനുമുന്നി ല്‍ സമരം നടത്തിയിരുന്നു. എന്നാല്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് സംഘടനയില്‍ അംഗങ്ങളായ വ്യാപാരികള്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് എത്രയുംവേഗം ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്നും മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ പ്രദേശിക നേതൃത്വങ്ങള്‍ ഇക്കാര്യം ഉന്നത നേതൃത്വങ്ങളെ അറിയിക്കണമെന്നുമാണ് അണികള്‍ക്കിടയിലെ വികാരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day