|    May 30 Tue, 2017 2:35 am
FLASH NEWS

ദേശീയപാത സ്ഥലമെടുപ്പ്: സര്‍വെ നടപടികള്‍ തടഞ്ഞു

Published : 30th August 2016 | Posted By: SMR

വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അധികൃതര്‍ നടത്തുന്ന സര്‍വ്വെ നടപടികള്‍ എന്‍എച്ച് സംരക്ഷണസമിതി പ്രവര്‍ത്തകര്‍ വടകര ടൗണില്‍ തടഞ്ഞു. തിങ്കളാഴ്ച പതിനൊന്ന് മണിയോടെ കൃഷ്ണകൃപ ഓഡിറ്റോറിയത്തിന് സമീപത്ത് നിന്നാണ് സര്‍വ്വെ തടസപ്പെടുത്തിയത്.
വടകര ടൗണില്‍ ഉയരപാത സ്ഥാപിച്ച് ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാക്കുക, റോഡിന്റെ ഘടന പരസ്യപ്പെടുത്തുക, സമരം ചെയ്യുന്ന സംഘടനകളുമായി ജില്ലാ ഭരണകൂടം ചര്‍ച്ചക്ക് തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. സംഭവമറിഞ്ഞ് വന്‍ പോലീസ് സംവിധാനവും സ്ഥലത്തെത്തിയിരുന്നു. സമരസംഘടന ഉന്നയിച്ച കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് എന്‍എച്ച് സര്‍വ്വെ വിഭാഗം തഹസില്‍ദാര്‍ കെ പ്രദീപ്കുമാര്‍ പറഞ്ഞു.
സമരത്തെ തുടര്‍ന്ന് മണിക്കൂറുകളോളം സര്‍വ്വെ നടപടികള്‍ തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് മാസക്കാലമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കര്‍മസമിതിയടക്കമുള്ള സംഘടനകള്‍ സര്‍വ്വെ തടയലടക്കമുള്ള സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പലയിടത്തും പോലീസ് സഹായത്തോടെയാണ് സര്‍വ്വെ നടക്കുന്നത്.
ആര്‍റിജു, പി കെ കുഞ്ഞിരാമന്‍, പി പ്രകാശ്കുമാര്‍, കെ പി അഹമ്മദ്, വി കെ ഭാസ്‌കരന്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day