ദേശീയപാത: സ്ഥലം ഏറ്റെടുപ്പിലെ അലൈന്മെന്റ് പ്രശ്നപരിഹാരത്തിന് ഉന്നതതല സമിതി
Published : 12th July 2016 | Posted By: SMR
തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുപ്പു നടത്തുമ്പോള്‍ അലൈന്‍മെന്റിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ചതായി മന്ത്രി ജി സുധാകരന്. നിയമസഭയില്‍ വി ടി ബല്‍റാം, റോജി എം ജോണ്‍, അനില്‍ അക്കര, ഷാഫി പറമ്പില്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മന്ത്രി. എംസി റോഡില്‍ തൈക്കാട് മുതല്‍ പന്തളം വരെ വീതി കൂട്ടുന്നതിന് തല്കാലം ഉദ്ദേശമില്ലെന്നും ഡി കെ മുരളിയെ മന്ത്രി അറിയിച്ചു. ബിഎം ആന്റ് എംസി സാങ്കേതികവിദ്യയില്‍ ചെയ്യുന്ന റോഡുകളുടെ ഗാരന്റി അഞ്ചുവര്ഷമാക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് വീണാ ജോര്‍ജിനെ മന്ത്രി അറിയിച്ചു. പുനലൂര്‍ മുതല്‍ ചെങ്കോട്ടവരെയുള്ള ഭാഗത്ത് ഏഴ് കിലോമീറ്റര്‍ നീളത്തില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് അനധികൃതമായി ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി സുധാകരന് ജെയിംസ് മാത്യുവിനെ അറിയിച്ചു.
അപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷ വര്‍ധിപ്പിക്കാനുമായി സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും സുരക്ഷാ ഓഡിറ്റ് റിപോര്‍ട്ട് തയ്യാറാക്കി 589.99 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതിന് ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ റോഡുകള്‍ കണ്ടെത്തി അവ ഘട്ടംഘട്ടമായി സാമ്പത്തിക സഹായം ലഭിക്കുന്ന മുറയ്ക്ക് വീതികൂട്ടി പരിപാലിക്കാനുള്ള സ്ട്രാറ്റെജിക് നെറ്റ്വര്‍ക്ക് പ്രോഗ്രാം നടപ്പാക്കിവരുന്നുണ്ടെന്ന് പി സി ജോര്‍ജിനെ മന്ത്രി ജി സുധാകരന് അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.